യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീടുകളുടെ വില കുതിച്ചുയരുന്നു ; ശരാശരി വില 375000പൗണ്ടിലെത്തി

യുകെയില്‍ വീടു വിലയില്‍ കുതിപ്പ്. കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ധനവാണുള്ളത്. ഇതോടെ ശരാശരി വില 375131 പൗണ്ടിലെത്തി. വീട് വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്‌ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു വാങ്ങുന്നത് മാറ്റിവയ്ക്കുമെന്നും വീടുകളുടെ വില്‍പ്പന കാര്യമായി നടക്കില്ലെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ വീടു വാങ്ങാന്‍ കൂടുതലായി ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു.

നിലവിലെ വീട് മാറ്റി പുതിയ വീട് വാങ്ങുന്നവരുടെ എണ്ണം കൂടിയതായി വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൊടുക്കല്‍ വാങ്ങലുകള്‍ 17 ശതമാനം കൂടുതലാണ്. മേയില്‍ വീടുവില കുതിക്കുന്ന രീതിയാണ് പൊതുവേ കാണാറുള്ളത്.

വീടിന്റെ വില മാത്രമല്ല വാടകയിലും വര്‍ധനവുണ്ട്. വാടകയില്‍ 8.3 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വീടുവില വളരെ കൂടുതലായതിനാല്‍ പലരും വില കുറഞ്ഞ പ്രദേശങ്ങളില്‍ വീടു വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അടുത്ത അഞ്ച് വര്‍ഷത്തില്‍ ശരാശരി ഭവനവിലയില്‍ 61,500 പൗണ്ട് വര്‍ധനവ് ഉണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റ് സാവില്‍സിന്റെ പ്രവചനം. 2028 അവസാനത്തോടെ ബ്രിട്ടനിലെ ശരാശരി വീടിന്റെ മൂല്യം 21.6 ശതമാനം വര്‍ധിക്കുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ 17.9% വര്‍ദ്ധന പ്രവചിച്ച ഇടത്താണ് എസ്റ്റേറ്റ് ഏജന്റ് നിരക്ക് പുതുക്കിയിരിക്കുന്നത്. വാര്‍ഷിക വര്‍ദ്ധന 2024 വര്‍ഷത്തില്‍ 2.5 ശതമാനം ഉയരുമെന്നും സാവില്‍സ് പ്രവചിക്കുന്നു. ഈ വര്‍ഷം 3 ശതമാനം ഭവനവില താഴുമെന്നാണ് ഇവര്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മോര്‍ട്ട്‌ഗേജ് കടമെടുപ്പിന്റെ ചെലവുകള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ട സാഹചര്യത്തില്‍ ഈ പ്രവചനം പുതുക്കുകയായിരുന്നു.

ഈ വര്‍ഷം ഭവന ഇടപാടുകളുടെ എണ്ണം 1.05 മില്ല്യണ്‍ എത്തിച്ചേരുമെന്നും സാവില്‍സ് പറയുന്നു. അതേസമയം കടമെടുപ്പ് ചെലവ്, രാഷ്ട്രീയ അനിശ്ചിതത്വം എന്നിങ്ങനെ ബാഹ്യമായ വിഷയങ്ങള്‍ മൂലം ഹൗസിംഗ് വിപണിയില്‍ ചാഞ്ചാട്ടം നേരിടുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ നിലവില്‍ സംഭവിച്ച ചെറിയ ഇടിവാണ് ഭവനവില ഉയരുന്നതിലേക്ക് സംഭാവന ചെയ്യുന്നതെന്നാണ് സാവില്‍സ് വിശദീകരണം.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions