യു.കെ.വാര്‍ത്തകള്‍

ബ്രിസ്റ്റോളിലെ കാത്തലിക് പളളി ഇനി കുട്ടികള്‍ക്കുള്ള നഴ്സറി

ബ്രിസ്റ്റോളിലെ ഏറ്റവും വലിയ കത്തോലിക്കാ പള്ളികളിലൊന്ന് 160-ലധികം കുട്ടികള്‍ പഠിക്കുന്ന ഒരു വലിയ നഴ്സറി സ്‌കൂളാക്കി മാറ്റുന്നു. സ്നാപ്ഡ്രാഗണ്‍സ് നഴ്സറി ശൃംഖലയാണ് ബെഡ്മിന്‍സ്റ്ററിലെ ഹോളി ക്രോസ് ആര്‍സി ചര്‍ച്ച് ഒരു പുതിയ നഴ്സറിയാക്കി മാറ്റാന്‍ പോകുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സൗത്ത് ബ്രിസ്റ്റോളിലെ ഏറ്റവും വലിയ നഴ്സറിയായിട്ടാണ് ഇത് മാറുക. 1960കളില്‍ നിര്‍മ്മിച്ച പള്ളി വികാരിയുടെ തൊട്ടടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടും ആ പ്രദേശവും മാറ്റി കാര്‍ പാര്‍ക്കിംഗ് ഏരിയയാക്കി പള്ളി കെട്ടിടം വിപുലീകരിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്റ്റുഡിയോ ലൈം ആര്‍ക്കിടെക്റ്റുകളാണ് ഇതുസംബന്ധിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുന്നത്.

തകര്‍ച്ചയുടെ വക്കിലായിരുന്ന ഈ പള്ളി നവീകരിക്കുവാന്‍ പ്രത്യേകിച്ച് മേല്‍ക്കൂര പൊളിച്ചു പണിയുവാന്‍ 1.75 മില്യണ്‍ പൗണ്ട് വേണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018ലാണ് ഈ പള്ളി അടച്ചത്. നൂറില്‍ താഴെ കോണ്‍ഗ്രിഗേഷനുകളെ ഈ പള്ളിയില്‍ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. പൂര്‍ണ്ണമായും ലാറ്റിന്‍ ഭാഷയില്‍ ആഴ്ചതോറും കുര്‍ബ്ബാന നടന്നിരുന്ന ബ്രിസ്‌റ്റോളിലെ അവസാനത്തെ ദേവാലയമായിരുന്നു ഇത്.

തകര്‍ച്ചയുടെ വക്കിലായിരുന്ന പള്ളിയും തൊട്ടടുത്തുള്ള വൈദികന്റെ വീടും കഴിഞ്ഞ ആറു വര്‍ഷമായി അടച്ചിട്ടിരുന്നതാണെങ്കിലും തൊട്ടടുത്തുള്ള ഹോളിക്രോസ് ആര്‍സി പ്രൈമറി സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തനം തുടരുകയുമാണ്. നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് 1922ല്‍ ക്ലിഫ്റ്റണ്‍ രൂപത ആദ്യമായി കൂദാശ ചെയ്യപ്പെട്ട ഈ പള്ളി 2023 മെയ് മാസത്തിലാണ് ഫ്രീഹോള്‍ഡ് വില്‍പനയ്ക്ക് വെച്ചത്.

ഈ വലിയ പള്ളിയില്‍ തന്നെ രണ്ട് പുതിയ നിലകള്‍ കൂടി സ്ഥാപിച്ച് കെട്ടിടം പുനഃസ്ഥാപിക്കുമെന്ന് സ്‌നാപ്ഡ്രാഗണ്‍സിന്റെ നിര്‍ദ്ദേശം സ്റ്റുഡിയോ ലൈം ആര്‍ക്കിടെക്ടുകളാണ് ഏറ്റെടുത്ത് നടത്തുന്നത്. തൊട്ടടുത്തുള്ള പുരോഹിതന്റെ വീട് പൊളിച്ച് പള്ളിയുടെ വശത്ത് പുതിയതും ചെറുതുമായ ഒരു വിപുലീകരണവും ഇപ്പോള്‍ വീടിന്റെ മുന്‍വശത്തെ പൂന്തോട്ടത്തില്‍ ഒരു കാര്‍ പാര്‍ക്കും നിര്‍മ്മിക്കും. സ്നാപ്ഡ്രാഗണ്‍സ് നഴ്സറിക്ക് ബ്രിസ്റ്റോളില്‍ ഇതിനകം നാല് നഴ്സറികളുണ്ട്. ക്രിബ്സ് കോസ്വേ, ഹോര്‍ഫീല്‍ഡ്, റെഡ്ലാന്‍ഡ്, ഷൈര്‍ഹാംപ്ടണ്‍ എന്നിവിടങ്ങളിലാണത്. മറ്റ് ആറെണ്ണം ബാത്ത്, വില്‍റ്റ്ഷെയര്‍ എന്നിവിടങ്ങളിലുമാണുള്ളത്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions