യു.കെ.വാര്‍ത്തകള്‍

26 വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ച് എന്‍വയോണ്‍മെന്റ് ഏജന്‍സി; സൗത്ത് ഇംഗ്ലണ്ട് മേഖലകളില്‍ പ്രളയഭീതി

ലക്ഷക്കണക്കിന് യുകെജനതയ്ക്ക് ബാങ്ക് ഹോളിഡേ തിങ്കളാഴ്ച മഴ ദിവസമായി. ഡൗണ്ടി ഡുര്‍ഹാമില്‍ പെട്ടെന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടതിന് പിന്നാലെ എന്‍വയോണ്‍മെന്റ് ഏജന്‍സി 26 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലണ്ടനും, ബ്രിസ്റ്റോളിനും ഇടയിലുള്ള സൗത്ത് ഇംഗ്ലണ്ട് മേഖലയിലാണ് അലേര്‍ട്ട് പ്രധാനമായും നിലനില്‍ക്കുന്നത്. നോര്‍ത്ത് ഈസ്റ്റിലെ കൗണ്ടി ഡുര്‍ഹാമിന് സമീപം മുന്നറിയിപ്പ് തുടരുകയാണ്. വൈന്‍യാര്‍ഡ് ഗ്രാമത്തിന് സമീപം അരക്കൊപ്പം വെള്ളത്തില്‍ നാട്ടുകാര്‍ നീന്തിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രശ്‌നബാധിത മേഖലകളില്‍ താഴ്ന്ന നിലയിലുള്ള നടപ്പാതകളും, വെള്ളക്കെട്ടിന് സമീപമുള്ള പാലങ്ങളും ഒഴിവാക്കാന്‍ നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടിലൂടെ നടക്കാനോ, ഡ്രൈവ് ചെയ്യാനോ ശ്രമിക്കരുതെന്നാണ് നിര്‍ദ്ദേശം. അര്‍ദ്ധരാത്രിയില്‍ ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ ഒരു ഇഞ്ച് വരെ മഴയാണ് പെയ്തിറങ്ങിയത്.

സ്‌കോട്ട്‌ലണ്ടിലെ വെസ്‌റ്റേണ്‍ ഐല്‍സിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ചില ഭാഗങ്ങളിലും മഞ്ഞ മഴ ജാഗ്രതയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈസ്റ്റ് സ്‌കോട്ട്‌ലണ്ട്, ഹൈലാന്‍ഡ്‌സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

ഡ്രൈവിംഗ് ബുദ്ധിമുട്ടുള്ളതായി മാറുകയും, വെള്ളപ്പൊക്കം മൂലം വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും കേടുപാട് സംഭവിക്കാനും ഇടയുണ്ട്. ചില മേഖലകള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെടും. ഈസ്റ്റേണ്‍ വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ശക്തമായ മഴ രൂപപ്പെടും.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions