തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കു തുടരുന്നു. അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപി ലൂസി അലന്‍ പാര്‍ട്ടി വിട്ട് എതിരാളികളായ റിഫോം പാളയത്തില്‍ എത്തി.
തന്റെ സീറ്റില്‍ മത്സരിക്കാത്ത ലൂസി അലന്‍ തന്റെ മണ്ഡലത്തിലെ റിഫോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയായിരുന്നു.
ടെല്‍ഫോര്‍ഡിന്റെ സ്ഥാനമൊഴിയുന്ന എംപിയായ ലൂസി അലന്‍, മണ്ഡലത്തിലെ അടുത്ത എംപിയാകാന്‍ എതിരാളിയായ റിഫോം പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്ന അലന്‍ ആഡംസിനെ പിന്തുണയ്ക്കുന്നതായി X-ല്‍ പറഞ്ഞു.
2015 മുതല്‍ ടെല്‍ഫോര്‍ഡിനെ പ്രതിനിധീകരിക്കുന്ന അലന്‍, താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉപേക്ഷിച്ചുവെന്ന് പിഎ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ടെല്‍ഫോര്‍ഡിന്റെ അടുത്ത എംപിയാകാന്‍ അലന്‍ ആഡംസിനെ പിന്തുണയ്ക്കുന്നതിനായി ഞാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു,- അലന്‍ പറഞ്ഞു.
'എനിക്ക് നിരവധി വര്‍ഷങ്ങളായി അലനെ അറിയാം, ജോലിക്ക് ഏറ്റവും മികച്ച വ്യക്തിയാണ് അദ്ദേഹം. ടെല്‍ഫോര്‍ഡിന് ഏറ്റവും നല്ലത് എനിക്ക് വേണം, ലേബര്‍ സ്ഥാനാര്‍ത്ഥിയെ വെറുതെ ജയിപ്പിച്ചു വിടാന്‍ എനിക്ക് കഴിയില്ല.'- അലന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ നില്‍ക്കാത്ത 78 ടോറി എംപിമാരില്‍ ഒരാളാണ് അലന്‍.
ജൂലൈ 4 ന് നടക്കാനിരിക്കുന്ന 650 സീറ്റുകളില്‍ 630 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് റീഫോം പാര്‍ട്ടിയുടെ നേതാവ് റിച്ചാര്‍ഡ് ടൈസ് വാഗ്ദാനം ചെയ്തതിന് ശേഷം, അവരെ പിന്തുണയ്ക്കാനുള്ള അലനെപ്പോലുള്ളവരുടെ തീരുമാനം, എതിരാളിയില്‍ നിന്ന് തിരഞ്ഞെടുപ്പ് ഭീഷണി നേരിടുന്ന റിഷി സുനാകിനു മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും.
റിഫോം നേതാവ് റിച്ചാര്‍ഡ് ടൈസ് പറഞ്ഞത് റീഫോം സാമാന്യബുദ്ധിയുള്ള നയങ്ങളുടെ പാര്‍ട്ടിയാണെന്നും മിസ് അലന്‍ അത് തിരിച്ചറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നുമാണ്.