യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ വെയ്റ്റിംഗ് ലിസ്റ്റ് 5 വര്‍ഷം കൊണ്ട് ശരിയാക്കുമെന്ന് ലേബര്‍

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് അഞ്ച് വര്‍ഷം കൊണ്ട് പരിഹരിക്കുമെന്ന് ലേബര്‍ വാഗ്ദാനം. ഹെല്‍ത്ത് സര്‍വ്വീസ് ഇപ്പോള്‍ പാവപ്പെട്ടവര്‍ക്ക് മോശം സേവനം നല്‍കുന്ന ഇടമായി മാറുന്ന അവസ്ഥയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ്റ്റ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നല്‍കി. കാശുള്ളവര്‍ സ്വകാര്യ സേവനത്തിലേക്ക് ചുവടുമാറ്റുകയും ചെയ്യുന്നു.

കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇംഗ്ലണ്ടിലെ ആകെ വെയ്റ്റിംഗ് ലിസ്റ്റ് 10 മില്ല്യണ്‍ കേസുകളായി വര്‍ദ്ധിക്കുമെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. എന്‍എച്ച്എസ് ഡെന്റല്‍ സര്‍വ്വീസുകള്‍ പോലെ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളും ജീര്‍ണ്ണാവസ്ഥയിലാകുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

'സുനാക് വീണ്ടുമൊരു തവണ വിജയിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് മോശം സേവനം നല്‍കുന്ന എന്‍എച്ച്എസ് ഡെന്റിസ്ട്രി പോലെയാകും എന്‍എച്ച്എസും. മറ്റുള്ളവര്‍ പ്രൈവറ്റ് സേവനവും തേടും', സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി വാഗ്ദാനങ്ങള്‍ നല്‍കാനാണ് ലേബര്‍ തയ്യാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ സ്ട്രീറ്റിംഗും, സ്റ്റാര്‍മറും ഒരുമിച്ചെത്തും. ഇംഗ്ലണ്ടിലെ 3.2 മില്ല്യണ്‍ എന്‍എച്ച്എസ് ബാക്ക്‌ലോഗ് അഞ്ച് വര്‍ഷത്തില്‍ പരിഹരിക്കുമെന്നാണ് ഇവര്‍ വാഗ്ദാനം ചെയ്യുക.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions