എന്‍എച്ച്എസ് ആശുപത്രിയില്‍ ആറ് വനിതാ ജീവനക്കാര്‍ക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ ലരാതിയില്‍ സീനിയര്‍ ഹാര്‍ട്ട് സര്‍ജനെതിരെ കുറ്റങ്ങള്‍ ചുമത്തി. ഇന്ത്യന്‍ വംശജനായ 54-കാരന്‍ അമല്‍ ബോസിനെ ആഗസ്റ്റില്‍ അറസ്റ്റ് ചെയ്യുകയും, ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തു.
2017 മുതല്‍ 2022 വരെ കാലത്ത് നടന്ന ലൈംഗിക അതിക്രമങ്ങളില്‍ 14 കുറ്റങ്ങളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ ലൈംഗിക പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് 2023-ല്‍ ആശുപത്രി ലങ്കാഷയര്‍ പോലീസില്‍ വിവരം നല്‍കിയത്.
'കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14-നാണ് ആശുപത്രിയില്‍ നിന്നും വിളിക്കുന്നത്. ട്രസ്റ്റിലെ നിരവധി ജീവനക്കാര്‍ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതികളെ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിന് ഒടുവില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസുമായി കണ്‍സള്‍ട്ടേഷന്‍ നടത്തിയ ശേഷമാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്', ലങ്കാഷയര്‍ പോലീസ് വക്താവ് പറഞ്ഞു.
ലങ്കാസ്റ്ററിന് സമീപമുള്ള തുണ്‍ഹാമില്‍ നിന്നുള്ള ബോസിനെ ജാമ്യത്തില്‍ വിട്ടു. ജൂണ്‍ 7ന് ലങ്കാസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാകണം. ആശുപത്രിയിലെ കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായിരുന്നു ബോസ്.