വെസ്റ്റ് യോര്‍ക്ക് ഷെയറിലെ കീത്തിലിയിലെ ആദ്യകാല കുടിയേറ്റ മലയാളി നാട്ടില്‍ അന്തരിച്ചു. സുനില്‍ ജോസ് ചിറയില്‍(50) ആണ് മരണമടഞ്ഞത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ സുനില്‍ നാട്ടില്‍ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് വിയോഗം.
സുനിലിന്റെ ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോള്‍ കീത്തിലിയിലാണ്. സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ഇടവകാംഗമാണ് സുനില്‍ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു സുനില്‍. സംസ്കാരത്തിന്റെയും മറ്റും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
സുനില്‍ ജോസിന്റെ നിര്യാണത്തില്‍ കീത്തിലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. സുനിലിന്റെ കുടുംബത്തിന് പിന്തുണയും ആശ്വാസവുമായി മലയാളി സമൂഹം ഒപ്പമുണ്ട്.