യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ അക്രമിയുടെ വെടിവെപ്പില്‍ മലയാളി ബാലികയ്ക്ക് ഗുരുതര പരിക്ക്

ലണ്ടന്‍: ലണ്ടനിലെ കിഗ്‌സ് ലാന്‍ഡ് ഹൈസ്ട്രീറ്റില്‍ റെസ്റ്റോറന്റിന് സമീപം അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് അടക്കം പരിക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ - അജീഷ് ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മരിയയ്ക്കാണ് വെടിയേറ്റത്. പത്തു വയസുകാരി ലിസെല്ലയും മറ്റ് മൂന്ന് പേരും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി, തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോള്‍പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് മൂന്നു പേരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബുധനാഴ്ചരാത്രി 9.20 ഓടെയാണ് ലണ്ടനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

ഒരു ബൈക്കില്‍ എത്തിയ അക്രമി ഭക്ഷണം കഴിക്കുന്നവരുടെ ദിശയിലേക്ക് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം അതിവേഗത്തില്‍ ഓടിച്ച് കടന്ന് കളയുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റവരെ ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. ലിസ്സെല്‍ മാതാപിതാക്കളോടൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. കിംഗ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റില്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഒരാളിന് അഞ്ച് വെടിയേറ്റതായിട്ടാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വെടിയൊച്ച കേട്ടതോടെ ഇവിടെ ഉണ്ടായിരുന്ന ചിലര്‍ മേശയുടെ, അടിയിലും ചിലര്‍ തറയില്‍ വീണ് കിടന്നും വെടിവെയ്പില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസും ആശുപത്രി ജീവനക്കാരുമെല്ലാം വളരെ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിച്ചത്.

ഇവിടെ നടന്നത് വെടിവെയ്പ് ആണെന്ന് ആദ്യം പലര്‍ക്കും മനസിലായിരുന്നില്ല. സംഭവത്തില്‍ ആരേയും നിലവില്‍ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions