യു.കെ.വാര്‍ത്തകള്‍

ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് മാറാന്‍ വിസമ്മതിച്ച് ആന്‍ഡ്രൂ; ഫണ്ടിംഗ് നിര്‍ത്തുമെന്ന് ചാള്‍സ് രാജാവ്

ആന്‍ഡ്രൂ രാജകുമാരനെ റോയല്‍ ലോഡ്ജില്‍ നിന്നും ഒഴിവാക്കാന്‍ ചാള്‍സ് രാജാവിന്റെ ശ്രമം ഊര്‍ജ്ജിതമായി. പുതിയ വസതിയായ ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് ആന്‍ഡ്രൂ നീങ്ങാന്‍ വിസമ്മതിക്കുന്ന പക്ഷം എല്ലാ ബന്ധങ്ങളും ഫണ്ടിങ്ങും നിര്‍ത്തുമെന്നാണ് രാജാവ് ഭീഷണി മുഴക്കിയിരിക്കുന്നത്.

ജെഫ്രി എപ്‌സിറ്റീന്‍ വിവാദത്തില്‍ പെട്ട് നാണക്കേടിലായതോടെ എല്ലാ ഔദ്യോഗിക ഡ്യൂട്ടികളും വെച്ചൊഴിയേണ്ടി വന്ന ഡ്യൂക്ക് ഇപ്പോഴും 30 മുറികളുള്ള 30 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവിലാണ് താമസം. മുന്‍ ഭാര്യ സാറയും ഇദ്ദേഹത്തോടൊപ്പം ഇവിടെ തങ്ങുന്നു.

എന്നാല്‍ യാതൊരു വരുമാന സ്രോതസ്സുമില്ലാത്ത സഹോദരനെ ഇവിടെ നിന്നും ഇറക്കി വിടാന്‍ ഏറെ നാളായി രാജാവ് ശ്രമിച്ച് വരികയാണ്. ആന്‍ഡ്രൂവിനെ ഒഴിവാക്കി പകരം മകന്‍ വെയില്‍സ് രാജകുമാരന്റെ ഔദ്യോഗിക വസതിയാക്കി ഇത് നല്‍കാനാണ് ചാള്‍സിന്റെ പദ്ധതി. രാജസിംഹാസനത്തിലേക്കുള്ള അടുത്ത വ്യക്തിയെന്ന പദവി പ്രതിഫലിപ്പിക്കാന്‍ ഇത് ഉപയോഗിക്കാനാണ് ശ്രമം.

സഹോദരന് സുഖമായി ജീവിക്കാനുള്ള പണം തന്റെ സ്വകാര്യ ഫണ്ടായ ഡച്ചി ഓഫ് ലങ്കാസ്റ്ററില്‍ നിന്നും നല്‍കാന്‍ രാജാവ് തയ്യാറാണ്. 'കൃത്യമായ ഒരു സമയത്തിനുള്ള ആന്‍ഡ്രൂ ഒഴിഞ്ഞില്ലെങ്കില്‍ ഈ പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് പുനരാലോചിക്കാന്‍ രാജാവ് നിര്‍ബന്ധിതമാകും. ഇതോടെ സുരക്ഷ, താമസം, ജീവിതച്ചെലവുകള്‍ എന്നിവയെല്ലാം സ്വന്തം നിലയില്‍ കണ്ടെത്തേണ്ടി വരും. ഇത് ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുകയുമില്ല', രാജാവിന്റെ ഒരു സുഹൃത്ത് ടൈംസിനോട് പറഞ്ഞു.

ആന്‍ഡ്രൂ നല്ല രീതിയില്‍ തുടരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു പരിധിയുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോയല്‍ ലോഡ്ജ് നടത്തിക്കൊണ്ട് പോകാന്‍ പ്രതിവര്‍ഷം 400,000 പൗണ്ട് വേണ്ടിവരുമെന്നാണ് കണക്ക്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions