യു.കെ.വാര്‍ത്തകള്‍

ലോകത്തെ ആദ്യ സിഖ് കോടതി ലണ്ടനില്‍ തുറന്നു; സിഖ് സമുദായക്കാര്‍ക്കു മാത്രം


ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനില്‍ തുറന്നു. സിഖ് സമുദായത്തില്‍ പെടുന്നവരുടെ സിവില്‍- കുടുംബ വ്യവഹാരങ്ങളായിരിക്കും കോടതിയുടെ പരിഗണനയ്ക്ക് വരിക. സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിര്‍ണ്ണയം. സിഖ് മതത്തിലെ സാംസ്‌കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ മതനിരപേക്ഷ കോടതികളില്‍ ഇല്ലാത്തതാണ് ഇത്തരാമൊരു കോടതി സ്ഥാപിക്കാന്‍ ഇടയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30 ഓളം മജിസ്‌ട്രേറ്റുമാരും 15 ജഡ്ജിമാരും അടങ്ങിയതാണ് കോടതി ഇവരില്‍ ഏറിയ പങ്കും സ്ത്രീകളുമാണ്.

എന്നാല്‍, ഇത്തരമൊരു കോടതി സ്ഥാപിക്കുന്നതിന് മുന്നോടിയായി സുതാര്യവും ജനാധിപത്യരീതിയില്‍ ഉള്ളതുമായ ഒരു ചര്‍ച്ചയോ പബ്ലിക് കണസള്‍ട്ടേഷനോ ഉണ്ടായില്ല എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരു കോടതി ആവശ്യമാണോ എന്ന് സിഖ് സമുദായത്തിലെ സ്ത്രീകളോട് പോലും ചോദ്യം ഉയര്‍ന്നില്ല.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളെ നിയന്ത്രിക്കാന്‍ മത നിയമങ്ങളെ അനുവദിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് ഇതിനെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന്റെ മതേതര മൂല്യങ്ങള്‍ക്ക് ഇത് എതിരുമാണ്. തെക്കന്‍ ഏഷ്യന്‍ വംശജരുടെ ഇടയിലും മറ്റു ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍, തീര്‍ത്തും തെറ്റായ ഒരു നടപടിയാണ് മത കോടതി സ്ഥാപിക്കല്‍ എന്നും അവര്‍ പറയുന്നു.

അത്ര ഗുരുതരമല്ലാത്ത ഗാര്‍ഹിക പീഢനങ്ങള്‍, ദുരുപയോഗം ചെയ്യല്‍, ചൂതുകളി, കോപ നിയന്ത്രണം തുടങ്ങിയവയില്‍ സിഖ് കോടതി വിചാരണ നടത്തുമെന്ന് കോടതി വക്താക്കള്‍ പറയുന്നു. തര്‍ക്കങ്ങള്‍ വലുതാക്കാതെ മദ്ധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാനായിരിക്കും ശ്രമമിക്കുക. മദ്ധ്യസ്ഥ ശ്രമം വിജയിച്ചില്ലെങ്കില്‍, ഇരു കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍, കേസ് സിഖ് കോടതിയില്‍ വിചാരണക്ക് എടുക്കും. 1996 ലെ ആര്‍ബിട്രേഷന്‍ ആക്റ്റ് പ്രകാരം കോടതിയുടെ വിധി നിയമപരമായി അനുസരിക്കാന്‍ ബദ്ധ്യസ്ഥമായതായിരിക്കും.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions