യു.കെ.വാര്‍ത്തകള്‍

കെയര്‍വിസയിലെ ചൂഷണങ്ങള്‍: മലയാളിയുടെ ദുരിതം വാര്‍ത്തയാക്കി ദി ഗാര്‍ഡിയന്‍ പത്രം

ഏജന്റിന്റെ ചതിയില്‍ വീണ മലയാളികള്‍ ഉള്‍പ്പെടെ കെയര്‍ ജോലിക്കാരുടെകഥകള്‍ വെളിപ്പെടുത്തി ഗാര്‍ഡിയന്‍. യുകെയില്‍ കെയറര്‍ ജോലിക്ക് എത്തുന്ന പലര്‍ക്കും ഓഫര്‍ ചെയ്ത ജോലി ലഭ്യമാകുന്നില്ല. ചിലപ്പോള്‍ ക്ലീനറായും, ഡ്രൈവറായും വരെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.

നാട്ടിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി തേടി തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് എത്തിയ മലയാളി യുവാവ്. അഖില്‍ ജെന്നിയുടെ ജീവിത ദുരിതം വാര്‍ത്തയാക്കിയിരിക്കുകയാണ് ഗാര്‍ഡിയന്‍ പത്രം. നഴ്‌സിങ് യോഗ്യതയുള്ളയാള്‍ കെയര്‍ വര്‍ക്കര്‍ ജോലിയിലായിരുന്നു എത്തിയത്. ഷിന്റോ സെബാസ്റ്റിയന്‍ എന്ന ഇന്ത്യയിലെ ഏജന്റിന് പണം നല്‍കിയത് വീടു വിറ്റാണ്. യുകെയില്‍ എത്തിയപ്പോഴാണ് സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയ്ക്ക് കെയര്‍ ജോബ് നല്‍കാന്‍ സാധിക്കില്ലെന്ന് മനസിലായത്. നിരവധി പേരാണ് ഏജന്റുകാരില്‍ നിന്ന് പറ്റിക്കപ്പെടുന്നത്.

ഫീസും, യാത്രാക്കൂലിയും ഒരു മാസത്തെ താമസവും ഒക്കെയായി 16 ലക്ഷം രൂപയാണ് അഖില്‍ ഷിന്റോ സെബാസ്റ്റ്യന് നല്‍കിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനു പുറമേ സ്‌പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റിനും വിസയ്ക്കും ഒക്കെയായി പതിനായിരങ്ങള്‍ നല്‍കി. സ്വന്തം സഹോദരിയുടെ വിവാഹത്തിനായി മാറ്റിവച്ച വീട് വിറ്റായിരുന്നു ഇതിനുള്ള പണം കണ്ടെത്തിയത്.

ഏജന്റ് അഖിലിനെ ഒരു ബ്രിട്ടീഷ് ഇടനിലക്കാരനുമായി പരിചയപ്പെടുത്തി. ലണ്ടന്‍ റേഡിയന്റ് ഗ്രൂപ്പ് എന്ന കമ്പനി നടത്തുന്ന യൂസഫ് ബദറുദ്ദീന്‍ എന്ന വ്യക്തിയായിരുന്നു ഈ ഇടനിലക്കാരന്‍.വിദേശ ജോലിക്കാര്‍ക്ക് താമസം, പരിശീലനം എന്നിവയ്ക്കുള്ള സഹയങ്ങള്‍ നല്‍കുകയാണ് തന്റെ കമ്പനി ചെയ്യുന്നത് എന്നായിരുന്നു ഇയാള്‍ ഗാര്‍ഡിയന്‍ പ്രതിനിധിയോട് പറഞ്ഞത്.

ഷെഫീല്‍ഡ് ആസ്ഥാനമായുള്ള ഫ്‌ലെയിം ലില്ലി എന്ന സ്ഥാപനത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ആഴ്ചയില്‍ 37.5 മണിക്കൂര്‍ ജോലിയും പ്രതിവര്‍ഷം 21,580 പൗണ്ടുമായിരുന്നു അവര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ യാത്രാ ടിക്കറ്റൊ താമസ സൗകര്യമോ ഒന്നും ലഭിച്ചില്ല. സ്വന്തം ചെലവില്‍ യു കെയില്‍ എത്തിയ അഖില്‍, മഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നും ടാക്‌സി പിടിച്ച് ഷെഫീല്‍ഡില്‍ എത്തി.

അവിടെ എത്തി ഫ്‌ലെയിം ലില്ലിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ഷ്യൂ മാത്യൂ എന്ന വ്യക്തിയെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് അവിടെ ജോലി ഒഴിവുകള്‍ ഇല്ലെന്ന് മനസ്സിലാകുന്നത്. താന്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നില്ലെന്നും, കെയര്‍ വര്‍ക്കര്‍ക്ക് വേണ്ട യോഗ്യതയില്ലെന്നുമൊക്കെ അയാള്‍ പറഞ്ഞു. അഖിലുമായി കോണ്‍ട്രാക്റ്റ് ഇല്ലെന്നും അയാള്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ക്ലീനിങ് ജോലി നല്‍കി. മണിക്കൂറിന് 11 പൗണ്ടാണ് ശമ്പളം. ഒരു മലയാളി കുടുംബത്തിന്റെ സഹായത്തില്‍ ഷെഫീല്‍ഡിലാണ് അഖില്‍ കഴിയുന്നത്. അഖില്‍ മാത്രമല്ല പലരും വലിയ തട്ടിപ്പിനാണ് ഇരയാകുന്നത്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions