യു.കെ.വാര്‍ത്തകള്‍

വോട്ടിംഗ് പ്രായം കുറയ്ക്കാനുള്ള സ്റ്റാര്‍മറുടെ പദ്ധതിക്ക് വോട്ടര്‍മാരുടെ എതിര്‍പ്പ്

തിരഞ്ഞെടുപ്പിന് നാല് ആഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ വോട്ടിംഗ് പ്രായം 16 വയസായി ചുരുക്കുമെന്ന ലേബര്‍ പദ്ധതിയെ എതിര്‍ത്ത് പകുതിയോളം വോട്ടര്‍മാര്‍. ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ പുതിയ പോളിംഗിലാണ് ലേബറിന്റെ താല്‍പ്പര്യത്തെ വോട്ടര്‍മാര്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായത്.

16, 17 വയസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യാനും, നികുതി നല്‍കാനും പ്രായമായാല്‍ വോട്ടും ചെയ്യാമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് നടത്തിയ സര്‍വ്വെയില്‍ 52 ശതമാനം പേരും ശക്തമായി നയത്തെ എതിര്‍ക്കുന്നതായി അറിയിച്ചു. 38 ശതമാനം പേര്‍ മാത്രമാണ് നയത്തെ അനുകൂലിക്കുന്നത്.

അതേസമയം, 18 മുതല്‍ 24 വരെ പ്രായത്തിലുള്ള പകുതിയിലേറെ വോട്ടര്‍മാര്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നു. 65ന് മുകളില്‍ പ്രായമുള്ളവരില്‍ അഞ്ചില്‍ ഒരാള്‍ വീതം മാത്രമാണ് ഈ പിന്തുണ അറിയിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ സുപ്രധാന പദ്ധതികളിലൊന്നാണ് വോട്ടിംഗ് പ്രായം കുറയ്ക്കല്‍. ഈ പദ്ധതിക്ക് അനുകൂലമല്ലെങ്കിലും മറ്റ് വിഷയങ്ങളില്‍ സ്റ്റാര്‍മര്‍ക്ക് വോട്ടര്‍മാരുടെ പിന്തുണ തുടരുന്നു, ഇപ്പോള്‍ 24 പോയിന്റ് ലീഡാണ് ലേബറിനുള്ളത്.

വോട്ടെടുപ്പ് ദിനം നാല് ആഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ ലേബറിന് 47 ശതമാനം വോട്ട് വിഹിതമാണുള്ളത്. ടോറികള്‍ നിലവില്‍ 23 ശതമാനം വോട്ട് വിഹിതം മാത്രമാണ് നേടിയിട്ടുള്ളത്. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ 11 ശതമാനത്തിലും, ഗ്രീന്‍സും, ലിബറല്‍ ഡെമോക്രാറ്റുകളും 6 ശതമാനത്തിലും നില്‍ക്കുന്നു. പ്രധാനമന്ത്രിയായി സുനാകിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാൻ ജോലി ചെയ്യാന്‍ സ്റ്റാര്‍മറിന് സാധിക്കുമെന്ന് വോട്ടര്‍മാര്‍ കരുതുന്നു.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions