യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ സ്റ്റുഡന്റ് നഴ്‌സുമാരുടെ എണ്ണത്തില്‍ ഇടിവ്; വിദേശ നഴ്‌സുമാര്‍ക്ക് ഡിമാന്‍ഡ് കൂടും

ഇംഗ്ലണ്ടിലെ എന്‍എച്ച്എസിനായി തയ്യാറാക്കിയ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ പ്രകാരം 2025-ല്‍ ലക്ഷ്യമിട്ട നഴ്‌സുമാരില്‍ 10,000-ലേറെ പേരുടെ കുറവ് നേരിടുമെന്ന് കണക്കുകള്‍. സ്റ്റുഡന്റ് നഴ്‌സുമാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ വലിയ ഇടിവാണ് ഇതിന് കാരണമാകുന്നത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തില്‍ ലക്ഷ്യമിട്ട തോതില്‍ നിന്നും എന്‍എച്ച്എസില്‍ 10,952 നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ കുറവ് നേരിടും. ഇത് വിദേശ നഴ്‌സുമാരെ കൂടുതല്‍ ആശ്രയിക്കാനിടയാകും.

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിലുള്ള കുറവ് മൂലം ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസില്‍ വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ ഫലപ്രദമാകാതെ പോകുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. ഇത് പരിഗണിച്ച് അടുത്ത ഗവണ്‍മെന്റിനോട് പ്രശ്‌നം പരിഹരിക്കാനുള്ള നടപടി തയ്യാറാക്കാനാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.

2025-26 ഇന്‍ടേക്കില്‍ സ്റ്റുഡന്റ് നഴ്‌സ് ആപ്ലിക്കേഷനില്‍ വര്‍ദ്ധനവ് സൃഷ്ടിക്കാനുള്ള പ്ലാന്‍ വേണമെന്നും ആര്‍സിഎന്‍ പറയു്‌നനു. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച എന്‍എച്ച്എസ് ലോംഗ് ടേം വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ പ്രകാരം ഇംഗ്ലണ്ട് എന്‍എച്ച്എസിലെ നഴ്‌സുമാരുടെ എണ്ണം 2036-37 വര്‍ഷമാകുമ്പോള്‍ 350,000 എന്നതില്‍ നിന്നും ഏകദേശം 550,000 എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

കൂടാതെ 2031-32 വര്‍ഷത്തോടെ നഴ്‌സിംഗ് സീറ്റുകള്‍ 80% വര്‍ദ്ധിപ്പിച്ച് 53,858 ആയി ഉയര്‍ത്തുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ നഴ്‌സിംഗ് കോഴ്‌സുകളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ശരാശരി 6.7% കുറയുകയാണ് ചെയ്തതെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ് നല്‍കി.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions