യു.കെ.വാര്‍ത്തകള്‍

പീറ്റര്‍ബറോയില്‍ മലയാളി നഴ്സ് കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു

സ്വിന്‍ഡനിലെ ഷെറിന്‍ ഡോണിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ യുകെ മലയാളികളെ ഞെട്ടിച്ചു മറ്റൊരു മരണവാര്‍ത്ത കൂടി. പീറ്റര്‍ബറോയില്‍ താമസിക്കുന്ന നിഷ എബ്രഹാമി(44)നെയാണ് മരണംതട്ടിയെടുത്തത്. കുറച്ച് നാളുകളായി കാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുകയായിരുന്ന നിഷ.

ഏക മകളായ പന്ത്രണ്ട് വയസുകാരിയുടെ ആദ്യ കുര്‍ബാന ചടങ്ങ് ആശുപത്രിയില്‍ വച്ച് നടത്തിയത് കണ്ട ശേഷമാണ് നിഷ മടങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതോടെ നിഷയ്ക്ക് അന്ത്യ കുര്‍ബാന നല്കാനായി തീരുമാനിക്കുകയും ഓള്‍ സെയ്ന്റ്സ് മര്‍ത്തോമ ചര്‍ച്ച് പീറ്റര്‍ബറോ വികാരി തോമസ് ജോര്‍ജ് ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ആ സമയത്ത് തന്റെ ആഗ്രഹം പറയുകയും മകളുടെ ആദ്യ കുര്‍ബാന ആശുപത്രിയില്‍ നടത്താന്‍ വൈദികന്‍ തയാറാവുകയും ആയിരുന്നു.

പൂനെ സ്വദേശിയായ നിഷ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലധികമായി കേംബ്രിഡ്ജില്‍ താമസമാക്കിയിരിക്കുകയായിരുന്നു. നഴ്‌സായി ജോലി നോക്കിയിരുന്ന നിഷയുടെ ഭര്‍ത്താവ് ഫിലിംപ് എബ്രഹാം ബോംബേയില്‍ താമസമാക്കിയ ആളാണ്. ഫിലിപ്പും ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി നോക്കി വരുകയായിരുന്നു.

2021 ല്‍ നിഷയ്ക്ക് കാന്‍സര്‍ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി രോഗം വീണ്ടും നിഷയെ കീഴടക്കുകയായിരുന്നു. അതോടെ നാട്ടില്‍ നിന്നും മാതാപിതാക്കള്‍ ഒപ്പമെത്തുകയായിരുന്നു.

കാലിഫോര്‍ണിയയില്‍ താമസമാക്കിയ നിഷയുടെ സഹോദരിയും കുടുംബവും യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നിഷയുടെ സഹോദരനും കുടുംബവും ദുബായില്‍ നിന്നും രോഗമറിഞ്ഞ് കേംബ്രിഡ്ജില്‍ തന്നെ ജോലിക്കായി എത്തി അടുത്ത് തന്നെ താമസമാക്കിയിരുന്നു. അതുകൊണ്ട് തന്നെ നിഷയുടെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓള്‍ സെയ്ന്റ്സ് എംടിസി പീറ്റര്‍ബറോ സഭാംഗമായിരുന്നു നിഷയും കുടുംബവും.

കഴിഞ്ഞ ദിവസമാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണി(39)യുടെ മരണ വാര്‍ത്ത പുറത്ത് വന്നത്.രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയവേയാണ് മരണം വിളിച്ചത്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions