യു.കെ.വാര്‍ത്തകള്‍

ആശ്രിത വിസയ്ക്കായി വരുമാനം ഉയര്‍ത്തിയ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു

യുകെയില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടിയേറ്റ നിയന്ത്രണ പരിപാടികളുമായി ജനങ്ങളെ കൈയിലെടുക്കാനുള്ള തത്രപ്പാടിലാണ് എല്ലാപാര്‍ട്ടികളും. കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുന്ന പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് ലേബര്‍ പാര്‍ട്ടിയും ആ വഴിയ്ക്കാണ്.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുടിയേറ്റം കുറയുന്നതിന് റിഷി സുനാക് സര്‍ക്കാര്‍ ഒട്ടേറെ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതില്‍ പ്രധാനപ്പെട്ട നടപടിയായിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനായി പ്രതിവര്‍ഷം വരുമാനം 29,000 പൗണ്ട് ഉണ്ടായിരിക്കണമെന്ന്. അത് അടുത്തവര്‍ഷം മുതല്‍ 38,700 പൗണ്ട് ആയി വര്‍ദ്ധിക്കുകയും ചെയ്യും. ഇത് മലയാളി സമൂഹത്തിനടക്കം വലിയ തിരിച്ചടിയായിരുന്നു.

ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിമര്‍ശനമാണെന്ന അഭിപ്രായംശക്തമായിരുന്നു. പല യുകെ പൗരന്മാരുടെയും വാര്‍ഷിക വരുമാനം ഈ പരിധിയില്‍ അല്ലാത്തതിനാല്‍ ഭാര്യയെയും കുട്ടികളെയും യുകെയില്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്ന കാര്യം ചര്‍ച്ചയായിരുന്നു . എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള സുനാകിന്റെ ഈ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത് .

ഈ നടപടി കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന് വിരുദ്ധമാണ് എന്നാണ് പ്രഷര്‍ ഗ്രൂപ്പ് റീയൂണൈറ്റ് ഫാമിലീസ് യുകെ ഈ ആഴ്ച ജുഡീഷ്യല്‍ റിവ്യൂവിനുള്ള അപേക്ഷ സമര്‍പ്പിച്ചു കൊണ്ട് വാദിച്ചത് . ചൊവ്വാഴ്ച നടന്ന ഐടി വി സംവാദത്തില്‍ പ്രധാനമന്ത്രി സുനാകും പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും നെറ്റ് മൈഗ്രേഷനെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു.

2023-ല്‍ 685,000 ആയിരുന്ന നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇരു പാര്‍ട്ടികളും സംവാദത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്‍ തലക്കെട്ട് സൃഷ്ടിച്ച സമയത്താണ് സര്‍ക്കാരിന്റെ കുടിയേറ്റം കുറക്കുന്നതിനുള്ള ഒരു പ്രധാന നടപടി കോടതിയില്‍ ചോദ്യം ചെയ്തത് എന്നത് ശ്രദ്ധേയമാണ്. ഇതില്‍ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions