മാഞ്ചസ്റ്ററിലെ ക്രസന്റ് റോഡിലുള്ള എബ്രഹാം മോസ്റി സെന്ററില്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ സംഭവത്തില്‍ 18 കാരന്‍ അറസ്റ്റില്‍. ബോംബ് ഭീഷണിയെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസുകള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഇത് വ്യാജ ഭീഷണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ പുറത്തു വന്നു.
യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്‌തു . അസ്വാഭാവികമായി ഒന്നും ഇയാളില്‍ നിന്നു ലഭിച്ചിട്ടില്ല.
ഇന്‍സ്‌പെക്ടര്‍ ഷാര്‍ലറ്റ് റോഷ് പറഞ്ഞു: “ഇത്തരത്തിലുള്ള സംഭവങ്ങള്‍ സമൂഹത്തില്‍ ഉന്നയിക്കുമെന്ന് മനസ്സിലാക്കുന്നു, എന്നാല്‍ വിശ്വസനീയമായ ഒരു ഭീഷണിയും കണ്ടെത്തിയിട്ടില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
'ഈ സംഭവം പരിശോധിച്ചപ്പോള്‍ നിങ്ങളുടെ ക്ഷമയ്ക്കും സഹായത്തിനും ജിഎംപിയെ പ്രതിനിധീകരിച്ച് പ്രാദേശിക സമൂഹത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' എന്ന് അദ്ദേഹം പറഞ്ഞു.