യു.കെ.വാര്‍ത്തകള്‍

ലേബറിനെ വിശ്വസിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുനാക്

ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ നടത്തുന്ന മോഹന വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്നു പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. മൂന്നാഴ്ച ആഴ്ച മാത്രം അകലെയുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ആവേശം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലഹം പൊട്ടിപ്പുറപ്പെടും. ഇത് മുന്‍നിര്‍ത്തിയാണ് ലേബറിന് 'ബ്ലാങ്ക് ചെക്ക്' നല്‍കരുതെന്ന് സുനാക് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

17 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് കട്ടിംഗ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കവെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയുമായി കണ്‍സര്‍വേറ്റീവുകളുടെ വ്യത്യാസങ്ങള്‍ വരച്ചിടാന്‍ ശ്രമിച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 2 പെന്‍സ് വെട്ടിക്കുറയ്ക്കുന്നതിന് പുറമെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള നികുതി നിര്‍ത്തലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ സംഭവിക്കുന്ന അപകടങ്ങളെ കുറിച്ചും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ കാലം അധികാരത്തില്‍ തുടരാന്‍ കീര്‍ സ്റ്റാര്‍മര്‍ ഇലക്ടറല്‍ സിസ്റ്റത്തില്‍ തട്ടിപ്പ് നടത്തുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 'ആളുകള്‍ക്ക് എന്നോടും, ഞങ്ങളുടെ പാര്‍ട്ടിയോടും രോഷമുണ്ടെന്ന കാര്യത്തില്‍ കണ്ണടച്ച് വെയ്ക്കുന്നില്ല. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, ചെയ്തതെല്ലാം ശരിയുമായില്ല', പ്രധാനമന്ത്രി സമ്മതിക്കുന്നു.

എന്നാല്‍ രാജ്യത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റാനുള്ള വമ്പന്‍ ആശയങ്ങള്‍ ഈ പാര്‍ട്ടിക്ക് മാത്രമാണുള്ളതെന്ന് സുനാക് ചൂണ്ടിക്കാണിച്ചു. കീര്‍ ഓഫര്‍ ചെയ്യുന്നത് വെറും ബ്ലാങ്ക് ഷീറ്റ് പേപ്പര്‍ മാത്രമാണ്, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഓഫര്‍ ചെയ്യാന്‍ ലേബറിന് കഴിഞ്ഞിട്ടില്ല. പ്രതിഷേധം അറിയിക്കാന്‍ റിഫോമിനോ, ലിബറല്‍ ഡെമോക്രാറ്റിനോ വോട്ട് ചെയ്താല്‍ ലേബറിന് വഴിതുറക്കലാകുമെന്നും സുനാക് ഓര്‍മ്മിപ്പിച്ചു.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions