യു.കെ.വാര്‍ത്തകള്‍

സര്‍വെയില്‍ ടോറികളെ കടത്തിവെട്ടി റിഫോം യുകെ ആദ്യമായി രണ്ടാമത്


പൊതുതെരഞ്ഞെടുപ്പ് മൂന്നാഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ റിഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം സമ്മാനിച്ചു സര്‍വെ ഫലം. ടോറികളെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി റിഫോം യുകെ രണ്ടാമതെത്തി. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവെന്ന് നിമിഷത്തെ പ്രശംസിച്ച് കൊണ്ട് റിഫോം നേതാവ് നിഗല്‍ ഫരാഗ് രംഗത്തെത്തി.

ലേബര്‍ പാര്‍ട്ടി ഏത് വിധത്തിലും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതുതായി രൂപീകരിച്ച റിഫോം യുകെ അഭിപ്രായസര്‍വ്വെകളില്‍ മുന്നേറ്റം നടത്തുന്നത്. 14 വര്‍ഷം ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവുകള്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന അവസ്ഥ നേതാക്കളെ വെട്ടിലാക്കുകയാണ്.

ലേബര്‍ പാര്‍ട്ടിയുടെ പ്രതിപക്ഷം തങ്ങളാണെന്ന് നിഗല്‍ ഫരാഗ് പ്രഖ്യാപിച്ചു. അഭിപ്രായ സര്‍വ്വെ പുറത്തുവന്നതിന് പിന്നാലെ ഐടിവി സംവാദത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഫരാഗ് തന്റെ സന്തോഷം മറച്ചുവെച്ചില്ല. തുറന്ന അതിര്‍ത്തിക്കും, അനധികൃത ചാനല്‍ കുടിയേറ്റത്തിനും എതിരാണെന്നും, ലക്ഷക്കണക്കിന് വരുന്ന ചെറുകിട ബിസിനസ്സുകള്‍ നടത്തുന്നവര്‍ക്കായി പോരാടുമെന്നും ഫരാഗ് പ്രഖ്യാപിച്ചു.

ടൈംസിനായി നടത്തിയ യൂഗോവ് സര്‍വ്വെയിലാണ് റിഫോം യുകെ രണ്ട് പോയിന്റ് മെച്ചപ്പെടുത്തി 19 ശതമാനത്തില്‍ എത്തിയത്. ടോറികള്‍ 18 ശതമാനത്തില്‍ മാറ്റമില്ലാതെ നിലകൊള്ളുന്നു. പ്രധാനമന്ത്രി സുനാകിന് ഈ ഫലം കനത്ത ആഘാതമാണ്. ലേബര്‍ 18 പോയിന്റ് ലീഡാണ് നിലനിര്‍ത്തുന്നത്, 37 ശതമാനം വോട്ടര്‍മാരുടെ പിന്തുണയാണ് അവര്‍ക്കുള്ളത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 14 ശതമാനവുമായി പിന്നിലുണ്ട്.

ഫരാഗിന് വോട്ട് ചെയ്താല്‍ ലേബറിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കുമെന്ന് കണ്‍സര്‍വേറ്റീവ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയാണ് റിഫോം യുകെ അഭിപ്രായ സര്‍വ്വെയില്‍ കണ്‍സര്‍വേറ്റീവുകളെ മറികടന്നത്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions