യു.കെ.വാര്‍ത്തകള്‍

പൊതുതിരഞ്ഞെടുപ്പിനിടയിലും കുലുക്കമില്ലാതെ യുകെയിലെ വീട് വിപണി

യുകെയിലെ വീട് വില ജൂണ്‍ മാസത്തിലും ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. റൈറ്റ് മൂവ് എന്ന പ്രോപ്പര്‍ട്ടി വെബ്സൈറ്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ വീടുകളുടെ ശരാശരി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. നിലവിലെ ശരാശരി വില നിലവാരം 375, 110 പൗണ്ട് ആണ്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയ മെയ് മാസത്തിനേക്കാള്‍ വെറും 21 പൗണ്ട് മാത്രം കുറവാണ് ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിനിടയില്‍ വില കുറയുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

ജൂലൈ 4ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഭവന വിലയെ എങ്ങനെ സ്വാധീനിക്കും എന്നാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കുന്നത്. ടോറികള്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സില്‍ വന്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ അഭിപ്രായ സര്‍വേകളില്‍ ലേബര്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കം. അതുകൊണ്ട് തന്നെ ലേബര്‍ പാര്‍ട്ടിയുടെ നയങ്ങള്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ കാര്യമായി സ്വാധീനിക്കും എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

റൈറ്റ് മൂവ് നടത്തിയ സര്‍വേയില്‍ 95 ശതമാനം പേരും ആസന്നമായ ഉപതെരഞ്ഞെടുപ്പ് തങ്ങളുടെ വീടുകള്‍ മേടിക്കാവാങ്ങാനുള്ള പദ്ധതികളില്‍ കാര്യമായ മാറ്റം വരുത്തിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 14,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഇലക്ഷന് ശേഷം ഏതെങ്കിലും രീതിയില്‍ തൂക്കുമന്ത്രിസഭ നിലവില്‍ വരുകയാണെങ്കില്‍ അത് ഭവന വിപണിയിലും പ്രതിഫലിക്കും എന്നാണ് പൊതുവേ കരുതപ്പെടുന്നത് .

എന്നാല്‍ വിപണിയില്‍ ഇപ്പോഴും വലിയതോതില്‍ ഡിമാന്‍ഡ് ഉണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മോര്‍ട്ട്ഗേജ് നിരക്കുകള്‍ പ്രതീക്ഷിച്ചതില്‍ കൂടുതലായി വര്‍ദ്ധിച്ചിട്ടും ഭവന വിപണിയില്‍ ക്രയവിക്രയങ്ങള്‍ ഉയര്‍ന്നതിന് കാരണം ആവശ്യക്കാരുടെ എണ്ണം കൂടിയതു തന്നെയാണെന്നാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ ഇരട്ട അക്കത്തിലുള്ള വാര്‍ഷിക വര്‍ദ്ധനവുകളാണ് വാടകക്കാര്‍ക്ക് നേരിടേണ്ടി വന്നത്. ഈ സമയത്ത് ശരാശരി വരുമാനത്തേക്കാള്‍ വേഗത്തിലാണ് വാടക ഉയര്‍ന്നത്. 2022 ഏപ്രില്‍ മുതല്‍ 2023 ഏപ്രില്‍ വരെ കാലയളവില്‍ പുതുതായി വാടകയ്ക്ക് നല്‍കിയ വീടുകളുടെ ശരാശരി നിരക്ക് 10 ശതമാനം ഉയര്‍ന്നിരുന്നു. ഇത് ഈ വര്‍ഷം ഏപ്രില്‍ ആയതോടെ 6.6 ശതമാനത്തിലേക്കാണ് കുറഞ്ഞത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഏതാണ് രണ്ടര ലക്ഷത്തിലേറെ സോഷ്യല്‍ റെന്റ് ഹോമുകള്‍ അപ്രത്യക്ഷമായതായി സര്‍ക്കാരിന്റെ കണക്കുകള്‍ വന്നിരുന്നു. 2013 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയിലായി ലോക്കല്‍ അതോറിറ്റികളുടെയും ഹൗസിംഗ് അസ്സോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ള സോഷ്യല്‍ ഹൗസിംഗ് ഹോമുകളുടെ എണ്ണത്തില്‍ 2,60,464 വീടുകളുടെ കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ . സോഷ്യല്‍ ഹൗസിംഗിന്റെ ആവശ്യക്കാരായി 13ലക്ഷത്തോളം പേര്‍ ഇപ്പോഴും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് .

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions