യു.കെ.വാര്‍ത്തകള്‍

ഷെറിന്‍ ഡോണിക്ക് കണ്ണീരോടെ യാത്രയേകി കുടുംബവും മലയാളി സമൂഹവും

ഷെറിന്‍ ഡോണിയ്ക്ക് കുടുംബവും പ്രിയപ്പെട്ടവരും യാത്രാമൊഴിയേകി. വില്‍ഷെയര്‍ മലയാളി സമൂഹവും സുഹൃത്തുക്കളും. വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാനും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാനും എത്തിയത്.

സംസ്‌കാര ശുശ്രൂഷയില്‍ സെന്റ് മേരിസ് മിഷന്‍ വികാരി ഫാ ജിബിന്‍ വാമറ്റവും ഫാ ഫാന്‍സോ പത്തിലും കാര്‍മികത്വം നിര്‍വഹിച്ചു.

ഭര്‍ത്താവ് ഡോണി ബെനഡിക്ടിനും നാലു വയസുകാരിയായ മകള്‍ക്കും തീരാനഷ്ടമാണ് ഈ വിയോഗം. ഡോണിയേയും മകളേയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു സുഹൃത്തുക്കള്‍.
ഷെറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ബ്രയാന്‍ ഏവരുമായി പങ്കുവച്ചു.

വില്‍ഷെയര്‍ മലയാളി അസ്സോസിയേഷനുവേണ്ടി പ്രസിഡന്റ് പ്രിന്‍സ്‌മോന്‍ മാത്യു അനുശോചനം രേഖപ്പെടുത്തി. സ്വിന്‍ഡന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്കു വേണ്ടി സിസി ആന്റണിയും ഷെറിന്റെ കുടുംബത്തിനു വേണ്ടി ജോസഫ് നന്ദിയും കടപ്പാടും അറിയിച്ചു.ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത് പ്രദീഷ് ഫിലിപ്പ്, സജി മാത്യു, ജെയ്‌മോന്‍ ചാക്കോ, സോണി കാച്ചപ്പിള്ളി, ടോം ജോസ്, മനോജ് തോമസ്, ജോണ്‍സന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം മീഡിയ കോഓര്‍ഡിനേറ്റര്‍ രാജേഷ് നടേപ്പിള്ളി, ബെറ്റര്‍ ഫ്രെയിംസ് നിര്‍വഹിച്ചു. ഈ മാസം അഞ്ചാം തിയതിയാണ് 39 കാരിയായ ഷെറിന്‍ ഡോണി അന്തരിച്ചത്.

രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയവേയാണ് മരണം വിളിച്ചത്. ഈ ചെറുപ്രായത്തിലുള്ള വിയോഗം പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions