യു.കെ.വാര്‍ത്തകള്‍

'വിന്റര്‍ പ്രതിസന്ധി' പോലെ എന്‍എച്ച്എസില്‍ 'സമ്മര്‍ പ്രതിസന്ധി'; എ&ഇയില്‍ 25 മണിക്കൂര്‍ വരെ കാത്തിരിപ്പ്

എന്‍എച്ച്എസില്‍ 'വിന്റര്‍ പ്രതിസന്ധി'യാണ് ഇതുവരെ കേട്ടുവന്നത്. എന്നാല്‍ 'സമ്മര്‍ പ്രതിസന്ധി'യും സമാനമായി നേരിടേണ്ടിവന്നിരിക്കുകയാണ്. എന്‍എച്ച്എസ് ഇതാദ്യമായി 'സമ്മര്‍ പ്രതിസന്ധി'യില്‍ അകപ്പെട്ടതായി സീനിയര്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് വന്നു. കടുത്ത ആംബുലന്‍സ് കാലതാമസവും, ട്രോളികളില്‍ രോഗികള്‍ കാത്തുകിടക്കുകയും, രോഗികള്‍ എ&ഇ യൂണിറ്റില്‍ 25 മണിക്കൂര്‍ വരെ കാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ മുന്നറിയിപ്പില്‍ പറയുന്നു.

എമര്‍ജന്‍സി കെയറിലെ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് അനാവശ്യമായ മരണങ്ങളിലേക്ക് നയിക്കുകയാണെന്ന് ആര്‍സിഇഎം വ്യക്തമാക്കി. പ്രത്യേകിച്ച് വിന്റര്‍ സമ്മര്‍ദങ്ങള്‍ അവസാനിച്ച ഘട്ടത്തില്‍ ഈ പ്രതിസന്ധി അപൂര്‍വ്വവുമാണ്. കാലതാമസങ്ങളുടെ പ്രധാന തിരിച്ചടി നേരിടുന്നത് പ്രായമായ ആളുകളാണ്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ച ശേഷവും ഒരു ബെഡ് ലഭിക്കാനായി ഭയാനകമായ കാത്തിരിപ്പ് വേണ്ടിവരുന്നതായി കോളേജ് പറഞ്ഞു. യുകെയിലെ വിവിധ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് പ്രതിസന്ധിയുടെ ആഴം പുറത്തുവരുന്നത്. നിലവിലെ അവസ്ഥയില്‍ തങ്ങളുടെ വാര്‍ഡുകളിലെത്തുന്ന രോഗികള്‍ക്ക് ദോഷം സംഭവിക്കുമെന്ന് 63 എ&ഇ മേധാവികളിലെ പത്തില്‍ ഒന്‍പത് പേരും വ്യക്തമാക്കി.

രോഗികളെ ഇടനാഴികളില്‍ ചികിത്സിക്കേണ്ടി വരുന്നതായി 87 ശതമാനവും പറയുമ്പോള്‍ തങ്ങളുടെ എ&ഇകള്‍ക്ക് പുറത്ത് രോഗികള്‍ ആംബുലന്‍സുകളില്‍ കാത്തുകിടക്കുന്നതായി 68% വ്യക്തമാക്കി. നിലവിലെ കാത്തിരിപ്പ് പട്ടിക വീണ്ടും ഉയര്‍ത്തുന്നതാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions