യു.കെ.വാര്‍ത്തകള്‍

ലേബര്‍ വന്നാല്‍ ആദ്യ ബജറ്റില്‍ 10 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ധന വരുമെന്ന്

ടോറി ഗവണ്‍മെന്റ് നികുതി വര്‍ദ്ധിപ്പിക്കുന്നുവെന്ന പരാതി പറയുന്ന ലേബര്‍ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ 10 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് സൂചന.

പബ്ലിക് സര്‍വ്വീസുകള്‍ക്ക് പണം കണ്ടെത്താനായി ക്യാപിറ്റല്‍ ഗെയിന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ലേബര്‍ പാര്‍ട്ടി തേടുന്നത്. ഷാഡോ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഒരു ഡസനോളം ടാക്‌സ് വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പുറമെ സ്വത്തുക്കള്‍ വില്‍ക്കുമ്പോഴുള്ള നികുതി വര്‍ദ്ധിപ്പിക്കാനും ലേബര്‍ നീക്കം നടത്തുന്നതായി പാര്‍ട്ടി ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നതായി ഗാര്‍ഡിയന്‍ പറയുന്നു. കൂടാതെ ബന്ധുക്കള്‍ക്ക് സമ്മാനമായി പണം, പ്രോപ്പര്‍ട്ടി, ഭൂമി എന്നിവ നല്‍കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറ്റുകയും ചെയ്യും.

ഏതെല്ലാം നികുതികളാണ് ഉയര്‍ത്തുകയെന്ന് ലേബര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനൊന്നും കൃത്യമായ മറുപടി നല്‍കാന്‍ കീര്‍ സ്റ്റാര്‍മറോ, മറ്റ് നേതാക്കളോ തയ്യാറാകുന്നില്ല. നിഗൂഢമായ ഈ നിശബ്ദത പ്രശ്‌നമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions