യു.കെ.വാര്‍ത്തകള്‍

റോഡ് മാര്‍ഗം ഇന്ത്യയിലേക്ക്: ബ്രിസ്‌റ്റോള്‍ മലയാളികള്‍ സ്വപ്നയാത്ര തുടങ്ങി

ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് 60 ദിവസം കൊണ്ടുള്ള യാത്ര അതും 20 ഓളം രാജ്യങ്ങളിലൂടെ. ബ്രിസ്‌റ്റോള്‍ മലയാളികളായ നോബിയും ജോബിയും തങ്ങളുടെ സ്വപ്നയാത്ര തുടങ്ങി. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ദിവസങ്ങള്‍ നീണ്ട യാത്ര ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ ചാലക്കുടി സ്വദേശികളായ നോബിയും ജോബിയും ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. അതും 20 രാജ്യങ്ങള്‍ കടന്ന് 20000 മൈല്‍ദൂരം അറുപതു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ശ്രമം.

റെയ്ഞ്ച് റോവര്‍ ഡിഫന്‍ഡറില്‍ ആണ് യാത്ര ആംരിഭിച്ചത്. അസോസിയേഷന്‍ അംഗങ്ങളും ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് കൗണ്‍സില്‍ മുന്‍ മേയര്‍ ടോം ആദിത്യ , ഫാ ഫാന്‍സോ പത്തില്‍, എന്‍എച്ച്എസ് ചാരിറ്റി ഭാരവാഹികള്‍ എന്നിവരും ചേര്‍ന്നാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇവര്‍ ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഹംഗറി, ക്രൊയേഷ്യ, ബോസ്‌നിയ, ഓസ്ട്രിയ, ബള്‍ഗേറിയ, ജോര്‍ജിയ, തുര്‍ക്കി , റൊമാനിയ ,റഷ്യ ,ഖസാക്കിസ്ഥാന്‍, കിര്‍ക്കിസ്ഥാന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് യാത്ര ചെയ്യുക.

ജീവകാരുണ്യ പ്രവര്‍ത്തനവും ഇരുവരും ലക്ഷ്യമിടുന്നുണ്ട്. ബ്രിസ്റ്റോളിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്രിസ്‌റ്റോള്‍ ആന്‍ഡ് വെസ്റ്റണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിനായി ഫണ്ട് റെയ്‌സിങ്ങും നടത്തുകയാണ് .

25 വര്‍ഷമായി ബ്രിസ്റ്റോളില്‍ സ്ഥിര താമസക്കാരാണ് നോബിയും ഭാര്യ ജോളിയും. യാത്ര ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നാലു മക്കളാണുള്ളത്. നയോമി, ജോണ്‍പോള്‍, ജോനാസ്, റ്റൊബായസ് എന്നിവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

ജോബിയും ഭാര്യ സോണിയും 23 വര്‍ഷങ്ങളായി ഓക്‌സ്‌ഫോഡില്‍ താമസിക്കുന്നു. മക്കളായ അന്ന ,നിയ, ജെയിംസ് എന്നിവര്‍ ഓക്‌സ്‌ഫോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions