യു.കെ.വാര്‍ത്തകള്‍

റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്ന 4 പേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി റിഷി സുനാകിന്റെ വസതിയില്‍ അതിക്രമിച്ചു കടന്നതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ജപ്പാന്റെ നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ലണ്ടനില്‍ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്.

നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ കിര്‍ബി സിഗ്സ്റ്റണിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് 4 പേര്‍ അതിക്രമിച്ച് കയറിയത്. വീടിനുള്ളില്‍ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ഇവരെ പിടികൂടിയതായാണ് പോലീസ് അറിയിച്ചത്.

അറസ്റ്റിലായവര്‍ പാലസ്തീന്‍ അനുകൂല യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ഇസ്രയേല്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും ഉന്നയിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേര്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകരും നാലാമന്‍ ഫോട്ടോഗ്രാഫറും ആണ്. ലണ്ടന്‍, ബോള്‍ട്ടണ്‍, മാഞ്ചസ്റ്റര്‍, ചീചെസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്.

കഴിഞ്ഞവര്‍ഷം സമാനമായ ഒരു സംഭവത്തില്‍ പ്രധാനമന്ത്രിയും കുടുംബവും അവധി ആഘോഷിക്കാന്‍ കാലിഫോര്‍ണിയയില്‍ ആയിരുന്ന സമയത്ത് പ്രതിഷേധക്കാര്‍ വസതിയില്‍ കയറി ബാനര്‍ ഉയര്‍ത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions