യു.കെ.വാര്‍ത്തകള്‍

ഇനിയും മനസ് തുറക്കാതെ പത്തിലൊന്ന് വോട്ടര്‍മാര്‍; ലേബര്‍ പാര്‍ട്ടിയ്ക്ക് ആശങ്ക, ടോറികള്‍ക്കു പ്രതീക്ഷയും


ലേബര്‍ പാര്‍ട്ടി ഏകപക്ഷീയ വിജയം കരസ്ഥമാക്കി ഭരണത്തിലേറുമെന്നാണ് ഭൂരിപക്ഷം അഭിപ്രായ സര്‍വ്വെകളും പറയുന്നത്. എന്നാല്‍ ഇത് വരെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാത്ത വലിയൊരു ശതമാനം വോട്ടര്‍മാര്‍ ഉണ്ടെന്നത് ലേബര്‍ പാര്‍ട്ടിയ്ക്ക്വ ആശങ്കയുളവാക്കുന്നതാണ്. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും.

പത്തിലൊന്ന് വോട്ടര്‍മാര്‍, ഏകദേശം നാല് മില്ല്യണിലേറെ ബാലറ്റുകള്‍, ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സുപ്രധാന സര്‍വ്വെ വ്യക്തമാക്കി. ഇതോടെ അപ്രത്യക്ഷമായി പോകുമെന്ന് ആശങ്കപ്പെട്ട് ഇരിക്കുന്ന ടോറികള്‍ക്ക് ഇത് പ്രതീക്ഷയായി.

തെരഞ്ഞെടുപ്പിന് ഒരാഴ്ച പോലും ബാക്കിയില്ലെന്നിരിക്കവെയാണ് റിഷി സുനാക്, കീര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ക്കിടയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ പത്തില്‍ ആറ് പേര്‍ക്കും സാധിച്ചിട്ടില്ലെന്ന് സര്‍വ്വെ പറയുന്നത്. കണക്കുകള്‍ പുറത്തുവന്നതോടെ അവസരം ഇനിയും ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ച് സീനിയര്‍ ടോറികള്‍ രംഗത്ത് വന്നുകഴിഞ്ഞു.

നികുതികള്‍ വര്‍ദ്ധിപ്പിക്കാന്‍ ലേബറിന് വഴിതുറന്ന് കൊടുക്കരുതെന്നാണ് ഇവരുടെ മുന്നറിയിപ്പ്. കൂടാതെ ചെറിയ തോതിലാണെങ്കിലും മുന്‍ കണ്‍സര്‍വേറ്റീവ് വോട്ടര്‍മാര്‍ തിരികെ ടോറികളെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. അസാധാരണ തോല്‍വി ഒഴിവാക്കാനാണ് ടോറികളുടെ ശ്രമം.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions