യു.കെ.വാര്‍ത്തകള്‍

ടെസ്‌കോ, അസ്ഡ സൂപ്പര്‍മാര്‍ക്കറ്റുകളിലെ സാന്‍ഡ് വിച്ചില്‍ ഇ- കോളി ബാക്ടീരിയ; നിയമനടപടികളുമായി അസുഖം പിടിപെട്ടവര്‍


ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിന് ടെസ്‌കോയ്ക്കും അസ്ഡയ്ക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി നിയമ സ്ഥാപനമായ ഫീല്‍ഡ്ഫിഷര്‍. അപകടകാരിയായ ഇ- കോളി ബാക്ടീരിയ ബാധിച്ച രണ്ടു പേര്‍ അഭിഭാഷകര്‍ മുഖാന്തിരം സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് എതിരെ നിയമനടപടികള്‍ ആരംഭിച്ചു. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു പുരുഷനും, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ 11 കാരിയായ ഒരു പെണ്‍കുട്ടിയുമാണ് വാദികള്‍.

അതിനിടയില്‍, ഇ- കോളി ബാധിച്ച ഒരു വ്യക്തി ഇംഗ്ലണ്ടില്‍ മരണമടഞ്ഞതായി യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. ആ വ്യക്തി നേരത്തേയും പല ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന വ്യക്തിയായിരുന്നു എന്നും അറിയിപ്പില്‍ പറയുന്നു. സലാഡ് ഇലകള്‍ അടങ്ങിയ ചില സാന്‍ഡ്വിച്ചുകളില്‍ നിന്നാണ് ഈ- കോലി ബാധ ഉണ്ടായത് എന്നാണ് അനുമാനിക്കപ്പെടുന്നത് എന്നും അതില്‍ പറയുന്നുണ്ട്. ഈകോലി ബാധയുമായി ബന്ധപ്പെട്ട് റെജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ജൂണ്‍ 4 ന് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. ഇപ്പോള്‍ വ്യാപനം കുറഞ്ഞു വരുന്നുണ്ട്.

ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പല നിര്‍മ്മാതാക്കാളും അവരുടെ ചില ഭക്ഷ്യ ഉദ്പന്നങ്ങള്‍ മടക്കിയെടുത്തിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി പറയുന്നത്, സാന്‍ഡ്വിച്ചുകളിലും മറ്റും ഉപയോഗിക്കുന്ന ലെറ്റിയൂസ് എന്ന ഒരു തരം ഇലക്കറിയില്‍ നിന്നാകാം ബാക്ടീരിയ ബാധ ഉണ്ടായിരിക്കുന്നത് എന്നാണ്. അതേസമയം, അസ്ഡയില്‍ നിന്നും അവരുടെ സ്വന്തം ബ്രാന്‍ഡ് സാന്‍ഡ്വിച്ച് കഴിച്ചതിന്റെ തുടര്‍ന്ന് ഇ- കോളി ബാധ ഉണ്ടായ 11 കാരിയായ ഒരു പെണ്‍കുട്ടിയാണ് കേസ് നല്‍കിയവരില്‍ ഒരാളെന്ന് ഫീല്‍ഡ്ഫിഷര്‍ അറിയിച്ചു.

വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോം (എച്ച് യു എസ്) എന്ന രോഗാവസ്ഥയാണ് ആ പെണ്‍കുട്ടിക്ക് ഇ- കോളി ബാധമൂലം ഉണ്ടായത്. തുടര്‍ന്ന് മൂന്ന് ആഴ്ചക്കാലത്തോളം ഡയാലിസിസ് ആവശ്യമായി വന്നു എന്നും നിയമ സ്ഥാപനത്തിന്റെ പ്രതിനിധി പറഞ്ഞു. രണ്ടാഴ്ച മുന്‍പ് ആ കുട്ടി ആശുപത്രി വിട്ടെങ്കിലും വൃക്കകള്‍ക്ക് സ്ഥിരമായി തകരാറ് ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും വക്താവ് പറഞ്ഞു. ഓണ്‍ലൈന്‍ വഴി മൂന്ന് സാന്‍ഡ്വിച്ചുകളായിരുന്നു ആ കുട്ടിയുടെ അമ്മ വാങ്ങിയത്.

അതേസമയം, ഈ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് ഫീല്‍ഡ്ഫിഷറില്‍നിന്നും ഇതുവരെ കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അസ്ഡയുടെ വക്താവ് അറിയിച്ചത്. ലഭിച്ചാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ യുക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും വക്താവ് അറിയിച്ചു. അതിനിടയില്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ മറ്റൊരു വ്യക്തിക്ക് വേണ്ടി ടെസ്‌കോയ്ക്കും താന്‍ കത്ത് അയച്ചതായി ഫീല്‍ഡ്ഫിഷര്‍ ഡയറക്ടര്‍ ഹര്‍വീന്ദര്‍ കൗര്‍ പി എ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ടെസ്‌കോ ബ്രാന്‍ഡ് സാന്‍ഡ്വിച്ച് കഴിച്ചതിനെ തുടര്‍ന്ന് ആ വ്യക്തിക്കും ഇ കോളി ബാധയുണ്ടായി എന്നാണ് ആരോപണം.

'ഇ-കോളി, മറ്റ് ഭക്ഷണങ്ങളില്‍ നിന്നുള്ള ഇന്‍ഫെക്ഷനുകള്‍ ഒഴിവാക്കാന്‍ ഉത്പന്നങ്ങള്‍ വൃത്തിയായി കഴുകുകയും, മാംസം കൃത്യമായി പാകം ചെയ്യുകയും, ഒപ്പം അടുക്കളയില്‍ ശുചിത്വം പാലിക്കുകയും വേണം. ലെറ്റൂസ് പോലുള്ളവ നിര്‍മ്മാതാക്കള്‍ കഴുകുന്നുണ്ടെങ്കിലും ഇത് ഇ കോളി പോലുള്ള ബാക്ടീരിയകള്‍ ഒഴിവാക്കുന്നതില്‍ പൂര്‍ണ്ണമായി ഗുണം ചെയ്യുന്നില്ല. വളരെയധികം ബാക്ടീരിയകള്‍ ഉള്ള ഉത്പന്നങ്ങളില്‍ ഇത് തുടരുകയും ചെയ്യും. അതിനാല്‍ വീടുകള്‍ ഇവ നല്ല രീതിയില്‍ കഴുകണം. റെഡി ടു ഈറ്റ് ഭക്ഷണങ്ങളായ സാന്‍ഡ്‌വിച്ച്, സലാഡ് എന്നിവയില്‍ നിര്‍മ്മാതാക്കളെ വിശ്വസിക്കുകയേ മാര്‍ഗ്ഗമുള്ളൂ', ഡോ. ടെയ്‌ലര്‍ പറഞ്ഞു.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions