യു.കെ.വാര്‍ത്തകള്‍

ബെഡ്‌ഫോര്‍ഡില്‍ കാലടി സ്വദേശി വെയര്‍ഹൗസ് ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞു

ബെഡ്‌ഫോര്‍ഡ് മലയാളികളെ ദുഃഖത്തിലാഴ്ത്തി കാലടി സ്വദേശി വെയര്‍ഹൗസ് ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. ശനിയാഴ്ച ഉച്ചയോടെ ബെഡ്‌ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ കാലടി സ്വദേശിയായ റെയ്ഗന്‍ ജോസ് ആണ് മരണമടഞ്ഞത്.

ജോലിക്കിടെ ഭാരമുള്ള വസ്തു മുകളില്‍ നിന്നും ദേഹത്തേക്ക് പതിക്കുക ആയിരുന്നു എന്ന് പറയപ്പെടുന്നു. റെയ്ഗന്‍ യുകെയില്‍ എത്തിയിട്ട് വെറും അഞ്ചു മാസമേ ആയിരുന്നുള്ളൂ. ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി എത്തിയ സ്റ്റീനയുടെ ഭര്‍ത്താവ് ആണ് റെയ്ഗന്‍. തൃശൂര്‍ സ്വദേശിനിയായ സ്റ്റീനയും അടുത്തകാലത്താണ് യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്, ഇവ.

കാലടി കൊറ്റമം മണവാളന്‍ ജോസിന്റെയും റീത്തയുടെയും മൂന്നു മക്കളില്‍ ഒരാളാണ് റെയ്ഗന്‍. ഇരട്ടകളായ ഇദ്ദേഹത്തിന്റെ സഹോദരന്‍ പുരോഹിതനായി സേവനം ചെയ്യുകയാണ്. ഇളയ സഹോദരന്‍ ഡോണ്‍.

നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി മൃതദേഹം ബെഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍മരണങ്ങളുടെ ഞെട്ടലില്‍ കഴിയുന്ന യുകെ മലയാളികള്‍ക്കു വേദനയായി എത്തിയ ഒടുവിലത്തെ വിയോഗമാണ് റെയ്ഗന്റെത്.

ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ താമസമാക്കിയിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശി ജോജോ ഫ്രാന്‍സിസ്(52) രണ്ടു ദിവസം മുമ്പാണ് മരിച്ചത്.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions