യു.കെ.വാര്‍ത്തകള്‍

യുകെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി ടിക്കറ്റില്‍ ജനവിധി തേടി ബോള്‍ട്ടണിലെ തിരുവല്ലക്കാരന്‍


ബ്രിട്ടനില്‍ ജൂലൈ നാലിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ . രണ്ടു മലയാളികള്‍ രണ്ടു പ്രധാന പാര്‍ട്ടികളിലായി ജനവിധി തേടുന്ന വാര്‍ത്ത ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി എറിക് സുകുമാരനും പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സോജന്‍ ജോസഫുമാണ് ജനവിധി തേടുന്നത്. ഇവരില്‍ ആരെങ്കിലും വിജയിച്ചാല്‍ ബ്രിട്ടിഷ് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളിയുടെ ശബ്ദം വെസ്റ്റ്മിനിസ്റ്റര്‍ കൊട്ടാരത്തിലെ ഹൗസ് ഓഫ് കോമണ്‍സില്‍ മുഴങ്ങും.


ഇപ്പോഴിതാ ബോള്‍ട്ടണ്‍ പട്ടണത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന ഫിലിപ്പ് കൊച്ചിട്ടി തിരുവല്ലയിലെ തിരുമൂലപ്പുറം ഐരൂപ്പറമ്പില്‍ കുടുംബാംഗമാണ്. 'ബോള്‍ട്ടണ്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ നിന്നും 'ഗ്രീന്‍ പാര്‍ട്ടി'യുടെ സ്ഥാനാര്‍ഥിയായാണ് ഫിലിപ്പ് കൊച്ചിട്ടി ജനവിധി തേടുന്നത്. അറുപതിനായിരത്തോളം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതാദ്യമെങ്കിലും, യു കെയിലെ പൊതു രംഗത്തും ചാരിറ്റി പാരസ്ഥിതിക പ്രവര്‍ത്തന രംഗത്തും സജീവ സാനിധ്യമാണ് ഫിലിപ്പ്. പ്രവര്‍ത്തന രംഗങ്ങളില്‍ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാന്‍ പ്രായത്‌നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണ് 'ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍' മണ്ഡലത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിത്വം.

ഫിലിപ്പ് കൊച്ചിട്ടി 25 വര്‍ഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടര്‍ന്നു യു കെയില്‍ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹന്‍ എന്നിവരാണ് മക്കള്‍.

ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെയുള്ള കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തില്‍ ബോള്‍ട്ടന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാന്‍ സഹായകമായിട്ടുണ്ട്. കക്ഷി രാഷ്ട്രീയ ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്.


ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡണ്ട് കൂടിയായ ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നല്‍കികൊണ്ടും പ്രചാരണങ്ങളില്‍ കരുത്തുമായി ബോള്‍ട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്.


കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫ് ലേബര്‍ ടിക്കറ്റില്‍ മല്‍സരിക്കുന്നത്. കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് മെയില്‍ നഴ്സായ സോജന്‍. ഭാര്യ- ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.

ലണ്ടനിലെ സൗത്ത്ഗേറ്റ് ആന്‍ഡ് മണ്ഡലത്തില്‍ നിന്നാണ് ടോറി ടിക്കറ്റില്‍ മറ്റൊരു മലയാളിയായ എറിക് സുകുമാരന്‍ മല്‍സരിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശിയായ ജോണി സുകുമാരന്റെയും വര്‍ക്കല സ്വദേശിനിയായ അനിറ്റ സുകുമാരന്റെയും മകനാണ്. ഭാര്യ- ലിന്‍ഡ്സെ.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions