യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ സ്വാമിനാരായണ്‍ മന്ദിറില്‍ ഭാര്യക്കൊപ്പം എത്തി പ്രാര്‍ത്ഥിച്ച് റിഷി സുനാക്


തിരഞ്ഞെടുപ്പ് അടുത്തുവരവേ ലണ്ടനിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ ഭാര്യ അക്ഷതാ മൂര്‍ത്തിയ്‌ക്കൊപ്പം എത്തി പ്രാര്‍ത്ഥന അര്‍പ്പിച്ച് പ്രധാനമന്ത്രി റിഷി സുനാക്. പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന വീക്കെന്‍ഡിലാണ് ദമ്പതികള്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പരിസരത്ത് എത്തുമ്പോള്‍ കൈയടികളോടെയും, ആരവം മുഴക്കിയുമാണ് സുനാകിനെ സ്വീകരിച്ചത്. ഇതിന് ശേഷം ക്ഷേത്ര പുരോഹിതര്‍ക്കൊപ്പം ഇദ്ദേഹം പൂജ ചെയ്തു.

താന്‍ ഒരു ഹിന്ദു വിശ്വാസിയാണെന്നും, വിശ്വാസത്തില്‍ നിന്നും ഏറെ പ്രചോദനം ഉള്‍ക്കൊള്ളുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗമായി ഭഗവദ് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫലത്തെ കുറിച്ച് ഇച്ഛിക്കാതെ ചെയ്യാനുള്ള പ്രവൃത്തി ചെയ്യാനാണ് നമ്മുടെ വിശ്വാസം പഠിപ്പിക്കുന്നത്. എന്റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ പറഞ്ഞുതന്ന ആ വിശ്വാസം എന്റെ പെണ്‍മക്കള്‍ക്കും കൈമാറും. പൊതുസേവനത്തില്‍ ഈ ധര്‍മ്മമാണ് ഞാന്‍ പാലിക്കുന്നത്, സുനാക് പറഞ്ഞു.

അതേസമയം കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ ബ്രിട്ടനെ 100 ദിവസത്തിനകം തിരിച്ചുവരാന്‍ കഴിയാത്ത വിധത്തില്‍ നശിപ്പിക്കുമെന്നുാണ് സുനാക് മുന്നറിയിപ്പ് നല്‍കുന്നത്. റുവാന്‍ഡ സ്‌കീം റദ്ദാക്കുകയും, സ്‌കൂള്‍ ഫീസില്‍ വാറ്റ് ഏര്‍പ്പെടുത്തുകയും, 16 വയസ്സുകാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഭേദഗതി വരുത്തി തെരഞ്ഞെടുപ്പ് രീതി കുളമാക്കുമെന്നും സുനാക് പ്രവചിക്കുന്നു.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions