യു.കെ.വാര്‍ത്തകള്‍

യുകെ എനര്‍ജി പ്രൈസ് ക്യാപ്പ് കുറച്ചു; വാര്‍ഷിക നിരക്ക് 1568 പൗണ്ടില്‍ നിശ്ചയിച്ച് ഓഫ്‌ജെം


എനര്‍ജി പ്രൈസ് ക്യാപ്പ് വീണ്ടും താഴ്ത്തിയതോടെ വൈദ്യുതി, ഗ്യാസ് ബില്ലുകളില്‍ താല്‍ക്കാലിക ആശ്വാസം. വേനല്‍ക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് താഴ്ന്ന ബില്ലുകളുടെ അനുഗ്രഹം ലഭിക്കുക. വാര്‍ഷിക നിരക്കില്‍ 122 പൗണ്ട് കുറച്ച് പ്രൈസ് ക്യാപ്പ് 1568 പൗണ്ടിലാണ് നിജപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മാസങ്ങളിലാണ് പുതിയ ക്യാപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക. അതുകൊണ്ട് തന്നെ വിന്ററില്‍ വീണ്ടും ബില്ലുകള്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തിരിച്ചടി നേരിട്ടാല്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തണുപ്പ് കാലത്ത് വീട് ചൂടുപിടിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറും.

ഹോള്‍സെയില്‍ ഗ്യാസ്, ഇലക്ട്രിസിറ്റി വിപണികളിലെ ചെലവുകള്‍ കുറഞ്ഞതാണ് പ്രൈസ് ക്യാപ്പ് താഴ്ത്താനും വഴിയൊരുക്കിയത്. ഉക്രെയിനില്‍ റഷ്യന്‍ യുദ്ധം ആരംഭിച്ചതിന് മുന്‍പുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ബില്ലുകള്‍ 500 പൗണ്ടിലേറെ കൂടുതലാണ്.

സമ്മറില്‍ ബില്ലുകള്‍ കുറയുമ്പോഴും ബ്രിട്ടനില്‍ ഏകദേശം 5.6 മില്ല്യണ്‍ കുടുംബങ്ങള്‍ ഇന്ധന ദാരിദ്ര്യത്തില്‍ കഴിയുമെന്ന് നാഷണല്‍ എനര്‍ജി ആക്ഷന്‍ കണക്കാക്കുന്നു. അതേസമയം വരുന്ന ഒക്ടോബറില്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 10% വര്‍ദ്ധിച്ച് പ്രതിവര്‍ഷം 1723 പൗണ്ടെന്ന നിലയിലേക്ക് എത്തുമെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. 2025-ലെ ആദ്യ മാസങ്ങളില്‍ ബില്ലുകള്‍ ഈ തോതില്‍ ഉയര്‍ന്ന് നില്‍ക്കും.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions