ബ്രിട്ടീഷ് പോലീസിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. കവര്‍ച്ചാ കേസുകള്‍ മുതല്‍ അടിപിടി കേസുകളില്‍ വരെ പലപ്പോഴും കാര്യമായ ഇടപെടല്‍ ഉണ്ടാകാറില്ലെന്ന പരാതി രൂക്ഷമാണ്. ഇത് പരിഹരിക്കുമെന്ന് പോലീസ് സേനാ മേധാവികള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷവും സേവനം മെച്ചപ്പെട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോഷണം നടന്നാല്‍ നഷ്ടപ്പെട്ടവ ഒരിക്കലും ഉടമസ്ഥന് തിരിച്ചു കിട്ടില്ല എന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഓരോ 13 സെക്കന്‍ഡിലും ഒരു ക്രിമിനല്‍ അന്വേഷണം വീതം അവസാനിപ്പിക്കുകയാണ് പോലീസ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രതിയെ തിരിച്ചറിയുക പോലും ചെയ്യാതെ ക്രിമിനല്‍ അന്വേഷണം അവസാനിപ്പിച്ച കേസുകളുടെ എണ്ണം 30 ശതമാനം വര്‍ദ്ധിച്ചതായി ഹോം ഓഫീസ്സിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
2023-ല്‍ പ്രതികളെ പിടികൂടാന്‍ കഴിയാതെ അന്വേഷണം അവസാനിപ്പിച്ചത് 2.3 മില്ല്യണിലേറെ കേസുകളിലാണ്. ഓരോ മിനിറ്റിലും നാല് കേസുകള്‍ അഥവാ, പ്രതിദിനം 6500 കേസുകളാണ് പോലീസ് അന്വേഷണം നിര്‍ത്തിയത്. 2021-മായി താരതമ്യം ചെയ്യുമ്പോള്‍ കാല്‍ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 1.8 മില്ല്യണിലേറെ അന്വേഷണങ്ങള്‍ പ്രതികളെ പിടികൂടാതെ അവസാനിച്ചു.
ഗുരുതര അക്രമങ്ങളും, കവര്‍ച്ചകളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കേസുകളും ഉപേക്ഷിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ഗവണ്‍മെന്റിന്റെ പരിഷ്‌കാരങ്ങള്‍ പ്രകാരം പോലീസ് സേനയ്ക്ക് നല്‍കുന്ന ബില്ല്യണ്‍ കണക്കിന് പണത്തിന് അനുയോജ്യമായ രീതിയില്‍ നികുതിദായകര്‍ക്ക് സേവനം ലഭിക്കുന്നുണ്ടോയെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
ഭാഗമായി ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ഓഫീസര്‍മാരുടെ എണ്ണം 2020 മാര്‍ച്ചില്‍ 129,110 എന്നതില്‍ നിന്നും കഴിഞ്ഞ സെപ്റ്റംബറില്‍ 149,164 ആയി ഉയര്‍ന്നിട്ടുണ്ട്. മോഷ്ടാക്കളൊന്നും ഒരിക്കലും പിടിക്കപ്പെടില്ല എന്ന സ്ഥിയിലെത്തി കാര്യങ്ങള്‍.