യു.കെ.വാര്‍ത്തകള്‍

ലണ്ടന് പുറത്ത് വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍; പുതിയ ഗവണ്‍മെന്റ് ഭവനനിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം

ബ്രിട്ടനില്‍ വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡില്‍. രാജ്യത്തെ ശരാശരി പ്രൈവറ്റ് വാടക നിരക്കുകള്‍ പുതിയ റെക്കോര്‍ഡ് ഉയരം കീഴടക്കി. ഇതോടെ 120,000 അധിക റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മിക്കാന്‍ പുതിയ ഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

ലണ്ടന് പുറത്തുള്ള സ്ഥലങ്ങളില്‍ പരസ്യപ്പെടുത്തുന്ന ശരാശരി വാടക മേയ് മാസത്തില്‍ റെക്കോര്‍ഡ് നിരക്കായ 1316 പൗണ്ടില്‍ എത്തിയതായി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ റൈറ്റ്മൂവ് പറഞ്ഞു. ലണ്ടനില്‍ പ്രതിമാസം 2652 പൗണ്ടാണ് ശരാശരി നിരക്ക്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ചോദിക്കുന്ന 894 പൗണ്ടിന്റെ മൂന്നിരട്ടിയാണ് ഇത്.

മേയില്‍ ലണ്ടന് പുറത്ത് പരസ്യപ്പെടുത്തിയ ശരാശരി വാടക ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന 7% വര്‍ദ്ധനവാണെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. അതേസമയം തലസ്ഥാന നഗരത്തില്‍ സപ്ലൈ, ഡിമാന്‍ഡ് വ്യത്യാസം കൂടുതല്‍ മെച്ചപ്പെട്ടതോടെ വാര്‍ഷിക വാടക നിരക്ക് വര്‍ദ്ധന 2022-ലെ 18 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം മേയില്‍ 4 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.

അടുത്ത ഗവണ്‍മെന്റ് ഭവനനിര്‍മ്മാണത്തിന് ഊന്നല്‍ കൊടുക്കുകയും, കൂടുതല്‍ ഭവനങ്ങളില്‍ നിക്ഷേപിക്കാനായി ലാന്‍ഡ്‌ലോര്‍ഡ്‌സിന് ആനുകൂല്യങ്ങള്‍ നല്‍കുകയും വേണമെന്ന് റൈറ്റ്മൂവ് ആവശ്യപ്പെട്ടു. ഇതുവഴി വാടകക്കാര്‍ക്ക് കൂടുതല്‍ വീടുകള്‍ ലഭിക്കുകയും, വാടക വിപണി കൂടുതല്‍ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.

  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions