യു.കെ.വാര്‍ത്തകള്‍

പ്രതീക്ഷയുടെയും, അവസരങ്ങളുടെയും പുതുയുഗം വരുന്നുവെന്ന് കീര്‍ സ്റ്റാര്‍മര്‍; സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ പാടുപെട്ട് സുനാക്


യുകെയില്‍ പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കവേ വിജയപ്രതീക്ഷയുമായി ലേബര്‍ പാര്‍ട്ടിയും കീര്‍ സ്റ്റാര്‍മറും.14 വര്‍ഷത്തിന് ശേഷം ആദ്യമായി വോട്ടര്‍മാര്‍ ഒരു ലേബര്‍ ഗവണ്‍മെന്റിന് വിധിയെഴുതുമെന്നാണ് എല്ലാ സര്‍വേകളും പറയുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലെയും പോളിംഗ് സ്‌റ്റേഷനുകള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെയുണ്ടാവും. ഇതിന് ശേഷമാകും വോട്ടെണ്ണല്‍ ആരംഭിക്കുക. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഫലപ്രഖ്യാപനം വന്നു തുടങ്ങും.

ആറാഴ്ച കാലം പ്രധാനമന്ത്രി റിഷി സുനാകും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും പ്രചരണങ്ങള്‍ സംഘടിപ്പിച്ചതിന് ശേഷമാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. പ്രതീക്ഷയുടെയും, അവസരങ്ങളുടെയും ഒരു പുതിയ യുഗം വരുന്നുവെന്നാണ് വന്‍വിജയം പ്രതീക്ഷിക്കുന്ന കീര്‍ സ്റ്റാര്‍മര്‍ പ്രതികരിക്കുന്നത്. വോട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തയ്യാറാണെന്ന് ലേബര്‍ നേതാവ് വ്യക്തമാക്കി. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ കാബിനറ്റ് ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ മറുപക്ഷത്ത് കണ്‍സര്‍വേറ്റീവുകള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. തോല്‍വി ഉറപ്പാണെങ്കിലും ഈ പതനത്തിന്റെ ആഴം എത്രത്തോളം ഭീകരമാകുമെന്നാണ് ഇവരെ ഭയപ്പെടുത്തുന്നത്. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മുന്‍പുള്ള അവസാന അഭിപ്രായസര്‍വ്വെയും ലേബറിന് വന്‍വിജയം പ്രവചിക്കുന്നു.

തന്റെ സ്വന്തം സീറ്റില്‍ വിജയിക്കാന്‍ കഴിയുമോയെന്ന് സുനാക് അടുപ്പക്കാരോട് ആശങ്ക ഉന്നയിച്ചതായാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ചുരുങ്ങിയത് 16 ക്യാബിനറ്റ് മന്ത്രിമാരെങ്കിലും പരാജയം രുചിക്കുമെന്ന് പുതിയ യൂഗോവ് പോളും മുന്നറിയിപ്പ് നല്‍കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വ്വേഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു. 70 മുതല്‍ 150 സീറ്റുകള്‍ വരെയാകും ടോറികള്‍ക്ക് നേടാനാവുക എന്നായിരുന്നു മിക്ക സര്‍വ്വേകളുടെയും ഫലം.

യോര്‍ക്ക്ഷയര്‍ സീറ്റായ റിച്ച്‌മോണ്ടില്‍ 2015 മുതല്‍ സുനക് എം പിയാണ്. മാത്രമല്ല, തന്റെ വിപുലമായ സമ്പത്തും ഇന്ത്യന്‍ പാരമ്പര്യവും പരാമര്‍ശിച്ചുകൊണ്ട് ഡേയ്ല്‍സിലെ മഹാരാജാവ് എന്നാണ് സുനക് അറിയപ്പെട്ടിരുന്നതും. 2019 ല്‍ 27, 210 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനക് വിജയിച്ചത്. മാര്‍ഗരറ്റ് താച്ചറിന്റെ ജനപ്രീതി അതിന്റെ ഔന്നത്യത്തില്‍ ഉണ്ടായിരുന്ന 1983-ല്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്. ഇപ്പോള്‍ മൂന്നാം തവണയാണ് സുനക് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions