യു.കെ.വാര്‍ത്തകള്‍

പുതിയ മോര്‍ട്ട്‌ഗേജ് യുദ്ധത്തിന് തുടക്കമിട്ടു യുകെയിലെ ബാങ്കുകള്‍

ബ്രിട്ടനിലെ മോര്‍ട്ട്‌ഗേജ് വിപണിയില്‍ വില യുദ്ധം തുടങ്ങി. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ബ്രിട്ടനിലെ വലിയ ബാങ്കുകള്‍ യുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ബാര്‍ക്ലേസ്, എച്ച്എസ്ബിസി തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും നിരക്കുകള്‍ രണ്ടാം തവണയും കുറച്ചിരിക്കുകയാണ്.

മെച്ചപ്പെട്ട ഡീല്‍ നേടാനായി ശ്രമിക്കുന്ന കടമെടുപ്പുകാര്‍ക്ക് ഇത് താല്‍ക്കാലിക ആശ്വാസം സമ്മാനിക്കും. ഉയര്‍ന്ന പലിശ നിരക്കുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ മുന്‍പ് നല്‍കിയതിനേക്കാളും വലിയ തോതില്‍ ഉയര്‍ന്ന നിരക്കുകള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമുണ്ട്.

ഈ വര്‍ഷം ഏകദേശം 1.6 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകളാണ് ഫിക്‌സഡ് റേറ്റില്‍ കാലാവധി പൂര്‍ത്തിയാക്കുന്നതെന്ന് യുകെ ഫിനാന്‍സ് പറയുന്നു. വെള്ളിയാഴ്ച മുതല്‍ ബാര്‍ക്ലേസ് തങ്ങളുടെ രണ്ട് വര്‍ഷത്തെയും, അഞ്ച് വര്‍ഷത്തെയും ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ 0.27% വരെ കുറവ് വരുത്തും.

എച്ച്എസ്ബിസി തങ്ങളുടെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച ഇരുബാങ്കുകളും നിരക്ക് വെട്ടിക്കുറച്ചിരുന്നു. മറ്റ് പ്രധാന ലെന്‍ഡര്‍മാരും ഇതോടെ ഈ നീക്കത്തില്‍ പങ്കാളിയായി.

അതേസമയം, ബ്രിട്ടനിലെ ഭരണത്തിലേക്ക് ലേബര്‍ പാര്‍ട്ടി തിരിച്ചെത്തുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുമെന്ന ആശങ്ക ബാക്കിയാണ്. ഹൗസിംഗ് മേഖലയ്ക്കായി നിരവധി പദ്ധതികള്‍ ലേബര്‍ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്ക് മൂലം വീട് വാങ്ങുന്നത് ദുഷ്‌കരമായി മാറുകയും ചെയ്തിട്ടുണ്ട്. വമ്പന്‍ ഭൂരിപക്ഷത്തില്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തുന്നത് പ്രോപ്പര്‍ട്ടി വിപണിക്ക് ആത്മവിശ്വാസം നല്‍കുകയും, പാര്‍ട്ടി വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ വിപണി ഊര്‍ജ്ജം കൈവരിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ കരുതുന്നു.

  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions