യു.കെ.വാര്‍ത്തകള്‍

ഫാമിലി ഡോക്ടര്‍മാരെ തിരിച്ചെത്തിച്ച് ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ പുതിയ ഹെല്‍ത്ത് സെക്രട്ടറി


ജിപി സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഫാമിലി ഡോക്ടര്‍മാരെ തിരിച്ചെത്തിച്ച് ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാനും പണമിറക്കാന്‍ പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. എന്‍എച്ച്എസിന്റെ 'പ്രവേശന കവാടമാണ്' ജിപി സേവനങ്ങളെന്ന് വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ആശുപത്രികളില്‍ നിന്നും ബില്ല്യണ്‍ കണക്കിന് പൗണ്ട് ജിപിമാര്‍ക്കായി വഴിതിരിച്ചുവിട്ട് ഈ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതിയും വെസ് സ്ട്രീറ്റിംഗ് മുന്നോട്ട് വെച്ചു. ഓരോ അപ്പോയിന്റ്‌മെന്റിലും ഒരേ ഫാമിലി ഡോക്ടറെ കാണാന്‍ ലക്ഷക്കണക്കിന് രോഗികള്‍ക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ഇന്ന് ജൂനിയര്‍ ഡോക്ടര്‍മാരുമായി സുപ്രധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ഇരിക്കവെയാണ് ഹെല്‍ത്ത് സെക്രട്ടറി ആദ്യത്തെ പ്രധാന നയപ്രഖ്യാപനം നടത്തുന്നത്. 2022 മുതല്‍ ഹെല്‍ത്ത് സര്‍വ്വീസിനെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സമരങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാമെന്നാണ് പ്രതീക്ഷ.

ഇംഗ്ലണ്ടിലെ 165 ബില്ല്യണ്‍ പൗണ്ടിന്റെ എന്‍എച്ച്എസ് ബജറ്റില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പ്രൈമറി കെയറിനായി നല്‍കുന്നത്. ജിപി സര്‍ജറികള്‍ക്ക് റെക്കോര്‍ഡ് ഡിമാന്‍ഡ് നേരിടുമ്പോഴാണ് ഈ സംഭാവന താഴ്ന്നുവന്നത്. ഈ അവസ്ഥ മാറ്റുമെന്നാണ് സ്ട്രീറ്റിംഗ് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതോടെ രോഗികള്‍ക്ക് വേഗത്തില്‍ സഹായം ലഭിക്കാവുന്ന രീതിയില്‍ പ്രൈമറി കെയറിനുള്ള ബജറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇംഗ്ലണ്ടില്‍ പ്രതിമാസം ഏകദേശം 5 മില്ല്യണിലേറെ രോഗികളാണ് ജിപി അപ്പോയിന്റ്‌മെന്റിനായി രണ്ടാഴ്ചയില്‍ ഏറെ കാത്തിരിക്കുന്നത്. 14 ദിവസത്തിനകം എല്ലാവര്‍ക്കും അപ്പോയിന്റ്‌മെന്റ് നല്‍കുമെന്ന മുന്‍ ഗവണ്‍മെന്റ് വാഗ്ദാനം വിജയം കണ്ടിരുന്നില്ല. എന്‍എച്ച്എസ് ശ്രോതസ്സില്‍ നിന്നും കുറഞ്ഞ സംഭാവന മാത്രം ലഭിക്കുമ്പോള്‍ ജിപി, പ്രൈമറി കെയര്‍ ലഭ്യമാകാന്‍ കാലതാമസം നേരിടുന്നതില്‍ അത്ഭുതമില്ലെന്നാണ് ലണ്ടനിലെ ജിപി സര്‍ജറി സന്ദര്‍ശിച്ച ശേഷം ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions