യു.കെ.വാര്‍ത്തകള്‍

ബെഡ്‌ഫോര്‍ഡിലെ റെയ്ഗന്റെ പൊതുദര്‍ശനം ചൊവ്വാഴ്ച സോളിഹള്ളിലെ ദേവാലയത്തില്‍



ബെഡ്ഫോര്‍ഡ്: വെയര്‍ഹൗസിലെ ജോലിക്കിടെ അപകടത്തില്‍ മരണപ്പെട്ട പെരുമ്പാവൂര്‍ കാലടി സ്വദേശി റെയ്ഗന്‍ ജോസിന്റെ പൊതുദര്‍ശനവും ശുശ്രൂഷകളും നാളെ(ചൊവ്വാഴ്ച) നടക്കും. സോളിഹള്ളിലെ ഓള്‍ട്ടണ്‍ ഫ്രിയറി ആര്‍സി ചര്‍ച്ചില്‍ വൈകിട്ട് നാലു മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. അഞ്ചു മണിയ്ക്ക് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടാകും. ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദേവാലയത്തിന്റെ വിലാസം

Olton Friary RC Church, The Friary, St. Bernards Road, Solihull, B92 7BL

റെയ്ഗന്റെ മൃതദേഹം ബന്ധു മിത്രാദികള്‍ക്കു എത്രയും പെട്ടെന്ന് നാട്ടില്‍ കൊണ്ടുപോയി അടക്കം ചെയ്യേണ്ടതിനാല്‍ മൃതദേഹം ബെര്‍മിംഗ്ഹാമിലുള്ള ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുക്കുകയും നാട്ടിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുപോകുവാനുള്ള സൗകര്യാര്‍ത്ഥമാണ് സോളിഹള്ളില്‍ പൊതുദര്‍ശനം നടത്തുന്നത്. റെയ്ഗന്റെ സഹോദരനായ വൈദികന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി ബുധനാഴ്ചയോടുകൂടിയാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നത്.


ജൂണ്‍ 29നു ബെഡ്‌ഫോര്‍ഡിലെ സാന്‍ഡി വെയര്‍ഹൗസില്‍ നടന്ന അപകടത്തെ തുടര്‍ന്നാണ് റെയ്ഗന്റെ മരണം സംഭവിച്ചത്. ഒരു ഏജന്‍സി വഴി മരണപ്പെടുന്നതിനു രണ്ടു ദിവസം മുന്നേയായിരുന്നു റെയ്ഗന്‍ ഇവിടെ ജോലിയ്ക്ക് എത്തിയത്. ബുദ്ധിമുട്ടുള്ള ജോലി ആയതിനാല്‍ ഇനി ഇതിനു വരില്ലെന്ന് തീരുമാനിച്ചിരിക്കെയാണ് അപകട മരണം സംഭവിച്ചത്. തുടര്‍ന്ന് ഏജന്‍സി നടത്തിപ്പുകാര്‍ അടക്കമുള്ള മൂന്നു പേര്‍ അറസ്റ്റില്‍ ആയിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയ്ക്കുക ആയിരുന്നു.

നിലവിലെ വിവരമനുസരിച്ചു താത്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നേപ്പാള്‍ വംശജരായ വ്യക്തികളാണ് റെയ്ഗന്‍ അടക്കമുള്ള ജീവനക്കാരെ വ്യവസായ യൂണിറ്റിന് ദിവസ വേതന വ്യവസ്ഥയില്‍ ജോലിക്ക് എത്തിച്ചിരുന്നത്. ഈ ജീവനക്കാരുടെ പേരില്‍ ഇന്‍ഷൂറന്‍സ് അടക്കമുള്ള പരിരക്ഷകള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത ഉണ്ടാകേണ്ടതുണ്ട്. അപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകും എന്ന സൂചനയാണ് പ്രാദേശിക മാധ്യമമായ ബിഗിള്‍സ്വേഡ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.


റെയ്ഗന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയിരുന്നോ, മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിരുന്നോ, ആവശ്യമായ സുരക്ഷിത സാഹചര്യത്തിലാണോ ഇവര്‍ ജോലി ചെയ്തിരുന്നത്, അപകടം തടയാന്‍ ഉള്ള മുന്‍കരുതല്‍ ഉണ്ടായിരുന്നോ, അപകടം ഉണ്ടായാല്‍ ജീവന്‍ രക്ഷിക്കാനാവശ്യമായ ഒരുക്കങ്ങളും സംവിധാനവും റെയ്ഗന്‍ ജോലി ചെയ്തിരുന്ന ചെറുകിട വ്യാവസായിക യൂണിറ്റില്‍ ഉണ്ടായിരുന്നോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.


ജോലി സ്ഥലത്തുണ്ടായ അസാധാരണ അപകട മരണം എന്ന നിലയില്‍ തുടര്‍ നടപടികള്‍ക്ക് പൊലീസിന് കൂടുതല്‍ സമയക്രമം ആവശ്യമാണ്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions