യു.കെ.വാര്‍ത്തകള്‍

കാത്തിരിപ്പ് പട്ടികയുടെ പേരില്‍ കുട്ടികളെയും യുവാക്കളെയും മറന്ന് എന്‍എച്ച്എസ്

ഏഴ് മില്ല്യണ്‍ കടന്ന എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഹിമാലയം പോലെ ഉയരുമ്പോള്‍ ആരുടെ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാമുഖ്യം നല്‍കുക? ഈ ദുരവസ്ഥ മൂലം കുട്ടികളെയും, യുവാക്കളെയും എന്‍എച്ച്എസ് മറക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് ഹെല്‍ത്ത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് നടത്തിയ സര്‍വേയില്‍ 82 ശതമാനം ട്രസ്റ്റുകള്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പല ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളും രൂപപ്പെടുന്നത് കുട്ടിക്കാലത്താണ്. അതിനാല്‍ ഈ കാലയളവില്‍ ഇടപെടല്‍ നടത്തുന്നത് യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം പറയുന്നു.

കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ആവശ്യമുള്ള സേവനങ്ങള്‍ വര്‍ദ്ധിച്ചതായി 95 ട്രസ്റ്റുകളും വ്യക്തമാക്കി. സമയത്ത് സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രധാന തടസ്സമാകുന്നത് ജീവനക്കാരുടെ ക്ഷാമമാണ്. കൃത്യമായ പരിചരണം നല്‍കാന്‍ പരാജയപ്പെടുന്നത് പലപ്പോഴും ജോലിക്കാരുടെ ആത്മധൈര്യത്തെ ബാധിക്കുകയും ചെയ്യുന്നതായി ട്രസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവതലമുറയെ മറക്കുന്ന അപകടത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നതെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ജൂലിയാന്‍ ഹാര്‍ട്ട്‌ലി പറഞ്ഞു. എന്‍എച്ച്എസ് സേവനങ്ങളിലെ കാലതാമസം നിരവധി യുവ ജീവിതങ്ങളെ തകര്‍ക്കുന്നു. ഇത് കുട്ടികളുടെ സാമൂഹിക വികാസത്തിനും, സ്‌കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളെയും ബാധിക്കുന്നു, ജൂലിയന്‍ വ്യക്തമാക്കി.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions