യു.കെ.വാര്‍ത്തകള്‍

റെയില്‍വെ, എനര്‍ജി, പ്ലാനിംഗ് സിസ്റ്റം എന്നിവയുടെ മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായി കിംഗ്‌സ് സ്പീച്ചില്‍ ലേബര്‍ സര്‍ക്കാര്‍

രാജ്യത്തെ റെയില്‍, എനര്‍ജി, പ്ലാനിംഗ് സിസ്റ്റം എന്നിവയ്ക്ക് മേല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതായി കിംഗ്‌സ് സ്പീച്ചില്‍ പ്രഖ്യാപിച്ച് ലേബറിന്റെ നയപ്രഖ്യാപനം അറിയിച്ച് കീര്‍ സ്റ്റാര്‍മര്‍. 14 വര്‍ഷത്തിനിടെ ലേബറിനായി രാജാവിന്റെ ആദ്യ പ്രസംഗത്തില്‍ 40-ലേറെ ബില്ലുകളാണ് ഉള്‍പ്പെടുത്തിയത്. ജനപ്രിയ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയും, ജീവിതങ്ങള്‍ മാറ്റിമറിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ മാറ്റം സമ്മാനിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

രാജാവിന്റെ അഭിസംബോധനയ്ക്ക് ശേഷം കോമണ്‍സില്‍ റിഷി സുനാകുമായി ഏറ്റുമുട്ടിയ പ്രധാനമന്ത്രി തങ്ങളുടെ ഉദ്ദേശലക്ഷ്യത്തിന്റെ രേഖപ്പെടുത്തലാണ് ഈ പാക്കേജെന്ന് വ്യക്തമാക്കി. കൂടാതെ അടിസ്ഥാനം ശക്തിപ്പെടുത്താനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഇതെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.

പ്ലാനിംഗ് സിസ്റ്റം പരിഷ്‌കരിക്കല്‍, റെയില്‍വെയെ വീണ്ടും ദേശീയവത്കരിക്കല്‍, കേന്ദ്രീകൃത ജിപി എനര്‍ജി ബോഡി, ചാനല്‍ കുടിറ്റക്കാരെ മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ തീവ്രവാദ നിയമങ്ങള്‍ പ്രയോഗിക്കുക എന്നിങ്ങനെയാണ് പുതിയ പ്രഖ്യാപനങ്ങള്‍ . അതേസമയം വിവാദം ഉയര്‍ന്നെങ്കിലും പ്രൈവറ്റ് സ്‌കൂള്‍ ഫീസില്‍ വാറ്റ് ഏര്‍പ്പെടുത്താനുള്ള നയവുമായി മുന്നോട്ട് പോകുമെന്ന് രാജാവിന്റെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

ബ്രിട്ടന്റെ ഹൗസിംഗ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് ഊര്‍ജ്ജമേകാന്‍ പ്ലാനിംഗ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന പ്ലാനിംഗ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്ലാണ് ഏറ്റവും പ്രധാനം. ജോലിക്കാരുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍, മെട്രോ മേയര്‍മാര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷ് ഡെവലൂഷന്‍ ബില്‍ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.

അകാരണമായി പുറത്താക്കല്‍ അവസാനിപ്പിക്കാനും, വീടുകള്‍ സുരക്ഷിതമാകാനും റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ നടപ്പാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.

ഗ്രീന്‍ ബെല്‍റ്റിന്റെ സംരക്ഷണം കുറച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ലേബറിന്റെ പദ്ധതി ടോറികള്‍ക്ക് പുറമെ, ലിബറല്‍ ഡെമോക്രാറ്റ്, ഗ്രീന്‍സ് എന്നിവരുടെ എതിര്‍പ്പിന് ഇടയാക്കുന്നുണ്ട്. കൂടാതെ യൂണിയനുകള്‍ക്കും, ജോലിക്കാര്‍ക്ക് ആദ്യ ദിനം മുതല്‍ തന്നെ അവകാശങ്ങള്‍ ലഭ്യമാക്കാനുമുള്ള ലേബര്‍ നീക്കത്തെ ബിസിനസ്സുകളും ആശങ്ക അറിയിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ വന്‍ തിരഞ്ഞെടുപ്പ് വിജയത്തോടെ ഈ മാസം ആദ്യം 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ച സ്റ്റാര്‍മര്‍, രാജ്യത്തുടനീളം സ്ഥിരത നല്‍കാനും വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സമ്പത്ത് സൃഷ്ടിക്കാനുമാണ് തന്റെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions