യു.കെ.വാര്‍ത്തകള്‍

ലീഡ്‌സ് കലാപത്തിന് പിന്നില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികളെ സോഷ്യല്‍ സര്‍വീസ് കൊണ്ടുപോയത്

ലീഡ്‌സില്‍ തുടര്‍ച്ചയായ രണ്ടാം രാത്രിയിലും ആളുകള്‍ പ്രതിഷേധവുമായി തെരുവില്‍. പോലീസ് കൊണ്ടുപോയ കുട്ടികളെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കുട്ടികളെ കുടുംബത്തിന് തിരിച്ചുലഭിക്കുന്നത് വരെ നിരാഹാര സമരത്തിലാണെന്ന് പിതാവ് അവകാശപ്പെട്ടു. ഒരു കുടുംബത്തിലെ നാല് കുട്ടികളെ കുടുംബത്തില്‍ നിന്നും നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഹെയര്‍ ഹില്‍ മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കഴിഞ്ഞ രാത്രിയിലും നൂറുകണക്കിന് പ്രദേശവാസികള്‍ തെരുവിലിറങ്ങിയെങ്കിലും ഇക്കുറി പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു. സോഷ്യല്‍ സര്‍വ്വീസുകള്‍ കൊണ്ടുപോയ കുട്ടികളെ തിരിച്ചുലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. റൊമാനി സമൂഹത്തില്‍ പെട്ട കുടുംബമാണ് പ്രശ്‌നം നേരിടുന്നത്. ഇവര്‍ കുട്ടികളെ മടക്കികിട്ടാനായി നിരാഹാര സമരത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

കുട്ടികളെ നീക്കം ചെയ്ത രീതി വളരെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ലോക്കല്‍ കമ്മ്യൂണിറ്റി നേതാവ് സ്‌റ്റെഫാനിയാ ബാനു പറഞ്ഞു. അധികൃതര്‍ ചെയ്തത് അനീതിയാണ്, കേസ് മാറ്റിയാല്‍ ഇത് അധികൃതര്‍ക്ക് ശരിയാക്കാം. അവര്‍ ഇത് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്, ബാനു പറഞ്ഞു.

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ അരങ്ങേറിയ കലാപത്തില്‍ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നഗരവാസികളില്‍ ഒരു വിഭാഗം പോലീസുമായി ഏറ്റമുട്ടുന്ന സാഹചര്യമാണ് നേരിട്ടത്. പോലീസ് കാര്‍ മറിച്ചിടുകയും, ഡബിള്‍ ഡെക്കര്‍ ബസിന് തീകൊളുത്തുകയും ചെയ്തതോടെ കലാപം ഒതുക്കാന്‍ കൂടുതല്‍ പോലീസ് രംഗത്തിറങ്ങേണ്ടി വന്നു.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions