യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന

ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിന്നും സസ്‌പെന്‍ഷനിലാകുകയോ, പുറത്താക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധന. 2022-23 വര്‍ഷത്തില്‍ ഈ വിധം സസ്‌പെന്‍ഷനിലായത് 787,000 വിദ്യാര്‍ത്ഥികള്‍ ആണ്. ക്ലാസ്മുറികളില്‍ ബുദ്ധിമുട്ടിപ്പിക്കുകയും, അക്രമകരമായ രീതിയില്‍ പെരുമാറുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കൊണ്ട് പാടുപെട്ട് ഇംഗ്ലണ്ടിലെ അധ്യാപകര്‍. കണക്കുകള്‍ പ്രകാരം സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും, പുറത്താക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

2022-23 വര്‍ഷത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് മന്ത്രിമാര്‍ പറയുന്നു. 787,000 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത് റെക്കോര്‍ഡാണ്. ഇംഗ്ലണ്ടിലെ പത്തിലൊന്ന് വിദ്യാര്‍ത്ഥികളെ താല്‍ക്കാലികമായി വീട്ടിലേക്ക് അയയ്ക്കുന്നതിന് തുല്യമാണ് ഇത്.

സ്‌കൂളുകളില്‍ നിന്നും ഈ കാലയളവില്‍ സ്ഥിരമായി പുറത്താക്കപ്പെട്ടത് 9400 വിദ്യാര്‍ത്ഥികളെയാണ്. 2021-22 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 44% വര്‍ദ്ധനവുമാണ്. സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഏറ്റവും കൂടുതല്‍ പുറത്താക്കല്‍. പ്രൈമറി സ്‌കൂളിലേത് 760 എന്ന നിലയില്‍ നിന്നും 1200ലേക്കാണ് വര്‍ദ്ധിച്ചത്.

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എതിരായ അതിക്രമങ്ങളുടെ പേരില്‍ ഏകദേശം 3500 പേരെയാണ് പുറത്താക്കിയത്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions