യു.കെ.വാര്‍ത്തകള്‍

വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് ചുരുക്കുമെന്ന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍

കുടിയേറ്റം വെട്ടിക്കുറയ്ക്കും, വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് ചുരുക്കും; ബ്രിട്ടീഷുകാരുടെ യോഗ്യതകള്‍ മെച്ചപ്പെടുത്തി ഇമിഗ്രേഷനെ നേരിടുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കുടിയേറ്റം വെട്ടിക്കുറയ്ക്കാനായി വിദേശ ജോലിക്കാരെ ആശ്രയിക്കുന്ന ബ്രിട്ടന്റെ രീതി മാറ്റുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കഴിവുള്ളവരെ ഇറക്കുമതി ചെയ്ത് എളുപ്പവഴി കാണുന്നതില്‍ താന്‍ തൃപ്തനല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.

പുതിയ സ്‌കില്‍സ് ഇംഗ്ലണ്ട് സംഘം ലേബര്‍ വിപണിയിലെ വിടവുകള്‍ തിരിച്ചറിയുകയും, ഈ ജോലികള്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ചെയ്യുക. 'പലപ്പോഴും നമ്മുടെ രാജ്യത്തെ യുവാക്കളെ കൈവിട്ടിട്ടുണ്ട്. ശരിയായ അവസരങ്ങള്‍ ലഭ്യമാക്കുകയോ, അവരെ പരിശീലിപ്പിക്കുകയോ ചെയ്തില്ല. ഇതാണ് സമ്പദ് വ്യവസ്ഥ അമിതമായി ഇമിഗ്രേഷനെ ആശ്രയിക്കാന്‍ ശീലിച്ചത്', പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

സ്വദേശികളായ കഴിവുള്ളവരെ പരിശീലിപ്പിക്കുന്നത് വഴി നിയമപരമായ കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ കഴിയുമെന്ന് കീര്‍ വ്യക്തമാക്കി. ഏകദേശം 1.2 മില്ല്യണ്‍ ജനങ്ങളാണ് യുകെയിലേക്ക് കുടിയേറ്റം നടത്തിയത്. രാജ്യത്തിന് പുറത്തുപോകുന്നവരേക്കാള്‍ 685,000 കൂടുതലാണ് ഇത്.

ഡിപ്പന്റന്‍ഡ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ സാരമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൂടുതല്‍ യോഗ്യരായവരെ രാജ്യത്ത് തന്നെ സൃഷ്ടിച്ച് ഇമിഗ്രേഷനെ ആശ്രയിക്കുന്നത് ചുരുക്കാനാണ് കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions