യു.കെ.വാര്‍ത്തകള്‍

വിന്‍ഡോസ് സ്തംഭനം: യൂറോപ്യന്‍ യൂണിയനെ പഴിച്ചു മൈക്രോസോഫ്റ്റ്

ലോകത്തെ സ്തംഭിപ്പിച്ചു മൈക്രോസോഫ്റ്റ് വിന്‍ഡോ പ്രവര്‍ത്തന രഹിതമയതിന് പിന്നില്‍ 2009ലെ യൂറോപ്യന്‍ കമ്മീഷന്‍ എഗ്രിമെന്റ് എന്ന് മൈക്രോസോഫ്റ്റ്. ആന്റി വൈറസ് അപ്‌ഡേറ്റിനിടയില്‍ 85 ലക്ഷം വിന്‍ഡോസ് ഡിവൈസുകളെ പ്രതിസന്ധി ബാധിക്കുകയായിരുന്നു. യൂറോപ്യന്‍ കമ്മീഷനുമായി 2009 ല്‍ ഉണ്ടാക്കിയ കരാറാണ് ഇതിന് കാരണമെന്നാണ് മൈക്രോസോഫ്റ്റ് ആരോപിക്കുന്നത്.

ഈ കരാര്‍ മൂലം സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റുകല്‍ തടയുവാന്‍ കഴിയുമായിരുന്ന സെക്യൂരിറ്റി ചേഞ്ചുകള്‍ നടപ്പിലാക്കാന്‍ മൈക്രോസോഫ്റ്റ് ന് കഴിഞ്ഞിരുന്നില്ല എന്നാണ് കമ്പനി പറയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ മുടങ്ങുകയോ വൈകുകയോ ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. ബ്രിട്ടനിലാണെങ്കില്‍ എന്‍ എച്ച് എസ് സംവിധാനം അവതാളത്തിലായപ്പോള്‍ പലയിടങ്ങളിലും കോണ്‍ടാക്റ്റ് ലെസ്സ് പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥ സംജാതമായി.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ഉന്നം വച്ചു കൊണ്ടുള്ള ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സിസ്റ്റം അപ്‌ഡേറ്റില്‍ സംഭവിച്ച പിഴവായിരുന്നു ഇതിന് കാരണമായത്. കമ്പ്യൂട്ടറിന്റെ കെര്‍നല്‍ എന്ന് അറിയപ്പെടുന്ന സുപ്രധാന ഭാഗത്തേക്ക് ഈ സിസ്റ്റത്തിന് ആക്സസ് ഉണ്ട്. ക്രൗഡ്‌സ്‌ട്രൈല്ലിന് സമാനമായ വിന്‍ഡോസ് ഡിഫന്‍ഡര്‍ എന്ന സ്വന്തം ഉത്പന്നം മൈക്രോസോഫ്റ്റിനുണ്ട്. എന്നാല്‍ 2009 ലെ കരാര്‍ പ്രകാരം, യൂറോപ്യന്‍ കോമ്പറ്റീഷന്‍ അന്വേഷണം ഒഴിവാക്കൂവാനായി ഒന്നിലധികം സെക്യൂരിറ്റി ദാതാക്കള്‍ക്ക് കെര്‍നല്‍ ലെവലില്‍ ആക്സസ് അനുവദിക്കുകയായിരുന്നു.

ഏറെ ജനപ്രീതിയുള്ള വിന്‍ഡോസ് സോഫ്റ്റ്വെയര്‍ കാരണം മൈക്രോസോഫ്റ്റ് മറ്റു കമ്പനികള്‍ക്ക് മേല്‍ അധീശത്വം നേടുകയാണെന്ന് 2000 ങ്ങളുടെ ആരംഭം മുതല്‍ തന്നെ യൂറോപ്യന്‍ കമ്മീഷന്‍ ആരോപിക്കുന്നുണ്ടായിരുന്നു. മൈക്രോസോഫ്റ്റിന്റെ മുഖ്യ എതിരാളികളായ ആപ്പിള്‍ അവരുടെ മാക് കമ്പ്യൂട്ടറുകളില്‍ കെര്‍നലിലേക്കുള്ള ആക്സസ് 2020 ല്‍ തടഞ്ഞിരുന്നു.

എന്നാല്‍, സമാനമായ മാറ്റം മൈക്രോസോഫ്റ്റിന് ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് കമ്പനി വക്താവ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് സംസാരിക്കുമ്പോള്‍ പറഞ്ഞു. അതിനു തടസ്സമായത് യൂറോപ്യന്‍ യൂണിയനുമായുള്ള കരാറാണ് എന്നും വക്താവ് പറഞ്ഞു. വ്യാപാര - വാണിജ്യ മേഖലയില്‍ ക്രൗഡ്‌സ്‌ട്രൈക്ക് വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് പ്രത്യാഘാതം ഇത്ര വലുതായത്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions