യു.കെ.വാര്‍ത്തകള്‍

പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ ഏഴ് ലേബര്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ വിപ്പ് ലംഘിച്ച ഏഴ് ലേബര്‍ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.
രണ്ട് കുട്ടികളില്‍ അധികം ഉള്ളവര്‍ക്ക് യൂണിവേഴ്സല്‍ ക്രെഡിറ്റും ചൈല്‍ഡ് ടാക്സ് ക്രെഡിറ്റും നല്‍കരുതെന്ന നയം മാറ്റണമെന്ന എസ്എന്‍പിയുടെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ഏഴ് ലേബര്‍ എംപിമാര്‍ക്ക് ആണ് സസ്‌പെന്‍ഷന്‍ ലഭിച്ചത് . പ്രമേയത്തെ തോല്‍പ്പിച്ചുകൊണ്ട് ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റിലെ ആദ്യ വിജയം രേഖപ്പെടുത്തി. എങ്കിലും ഏഴ് എം പിമാര്‍, എസ് എന്‍ പിയോട് ചേര്‍ന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ലേബര്‍ പാര്‍ട്ടിക്ക് എറെ ക്ഷീണം ചെയ്തു. ഇവരെ ആറു മാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.


മുന്‍ ഷാഡോ ചാന്‍സലര്‍ ജോണ്‍ മെക് ഡോണെല്ലും ഇവരില്‍ ഉള്‍പ്പെടുന്നു. റിച്ചാര്‍ഡ് ബര്‍ഗണ്‍, ഇയാന്‍ ബൈറിന്‍, റെബെക്ക ലോംഗ് ബെയ്ലി, ഇംറാന്‍ ഹുസൈന്‍, അപ്സാനാ ബീഗം, സാറ സുല്‍ത്താന എന്നിവരാണ് എസ് എന്‍ പിയുടെ പ്രമേയത്തെ അനുകൂലിച്ച മറ്റ് അംഗങ്ങള്‍. പാര്‍ലമെന്റിലെ ആദ്യ പരീക്ഷണത്തില്‍ 103 ന് എതിരെ 363 വോട്ടുകള്‍ക്കാണ് എസ് എന്‍ പി യുടെ പ്രമേയം തള്ളി ലേബര്‍ പാര്‍ട്ടി വിജയം കൈവരിച്ചത്.


വിപ്പ് ലംഘിച്ച ഏഴു പേരെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതോടെ ഇവര്‍ ഇനി പാര്‍ലമെന്റില്‍ സ്വതന്ത്രരായി ഇരിക്കും. ഈ വിമതരില്‍ ഒട്ടുമിക്കവരും മുന്‍ ലേബര്‍ നേതാവ് ജെറെമി കോര്‍ബിന്റെ അനുയായികളായിരുന്നവരാണ്. ഇപ്പോള്‍ പാര്‍ലമെന്റില്‍ സ്വതന്ത്ര എം പി ആയ ജെറെമി കോര്‍ബിനും എസ് എന്‍ പിയുടെ പ്രമേയത്തെ അനുകൂലിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗത്തിനൊപ്പമാണ് താന്‍ എന്നും നിലയുറപ്പിക്കുന്നതെന്നും, രണ്ട് കുട്ടികള്‍ എന്ന നിബന്ധന എടുത്തു മാറ്റിയാല്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന ഏതാണ് 33,000 ല്‍ അധികം കുട്ടികള്‍ക്ക് ഉപകാരമാകുമായിരുന്നു എന്നും സാറ സുല്‍ത്താന പ്രതികരിച്ചു.

ദാരിദ്ര്യം മൂലം ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ തന്റെ മണ്ഡലമായ ലീഡ്‌സില്‍ ഉണ്ടെന്നും അവരുടെ ഉന്നമനത്തിനായാണ് രണ്ടു കുട്ടികള്‍ എന്ന നിബന്ധന മാറ്റണമെന്ന് താന്‍ ആവശ്യപ്പെടുന്നത് എന്നു പറഞ്ഞ ബര്‍ഗണ്‍, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തതില്‍ നിരാശയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കിടയില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചു വരികയും ഭക്ഷണ കാര്യത്തില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നതിനാലാണ് താന്‍ ബില്ലിനെ അനുകൂലിച്ചതെന്ന് അപ്സാന ബീഗം പറഞ്ഞു. സമാനമായ വിശദീകരണങ്ങളാണ് ബില്ലിനെ അനുകൂലിച്ച മറ്റ് ലേബര്‍ എം പിമാരും പറഞ്ഞത്.

  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions