യു.കെ.വാര്‍ത്തകള്‍

സൗത്ത്‌പോര്‍ട്ടിലെ കത്തിക്കുത്തില്‍ മരിച്ച പിഞ്ചുകുട്ടികളുടെ എണ്ണം മൂന്നായി; ജനക്കൂട്ടം പോലീസ് വാന് തീയിട്ടു

സൗത്ത്‌പോര്‍ട്ടിലെ ഡാന്‍സ് ക്ലാസിലെ കത്തിക്കുത്തില്‍ മരിച്ച പിഞ്ചുകുട്ടികളുടെ എണ്ണം മൂന്നായി. സംഭവത്തില്‍ അറസ്റ്റിലായ കൗമാരക്കാരന്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍, റുവാന്‍ഡയില്‍ നിന്നും യുകെയിലെത്തിയ കുടുംബത്തിലെ അംഗമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഡിഫില്‍ ജനിച്ച 17-കാരന്‍ പത്ത് വര്‍ഷം മുന്‍പാണ് കുടുംബത്തോടൊപ്പം മേഴ്‌സിസൈഡിലേക്ക് എത്തുന്നത്. കൊലപാതക, വധശ്രമ കേസുകളില്‍ ഇയാള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

ഒടുവിലായി ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങിയതായി മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. ആറും, ഏഴും വയസ്സുള്ള പെണ്‍കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു. ആറ് മുതല്‍ 11 വയസ്സ് പ്രായമുള്ള എട്ട് കുട്ടികളാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. അഞ്ച് കുട്ടികളും, രണ്ട് മുതിര്‍ന്ന സ്ത്രീകളും ഗുരുതരാവസ്ഥയിലാണ്.

അതേസമയം കത്തിക്കുത്തും, കൊലപാതകവും സൗത്ത്‌പോര്‍ട്ടില്‍ കലാപത്തിന് തിരികൊളുത്തി. അക്രമികള്‍ പോലീസ് വാന് തീകൊളുത്തുകയും, നിരവധി പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെരുവുകളില്‍ സമാധാനം വേണമെന്ന് ഹൃദയം തകര്‍ന്ന സൗത്ത്‌പോര്‍ട്ടിലെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.

കത്തികുത്തില്‍ ജീവന്‍ നഷ്ടമായ പെണ്‍കുട്ടികള്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍ വിജില്‍ സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു അക്രമങ്ങള്‍. 'മരിക്കും വരെ ഇംഗ്ലീഷുകാരന്‍' എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു കലാപകാരികള്‍ സൗത്ത്‌പോര്‍ട്ട് പള്ളിയ്ക്കും, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലേക്കും എത്തിയത്. ഇവിടെ ഇവര്‍ കല്ലേറ് നടത്തിയപ്പോഴാണ് സംരക്ഷിക്കാനെത്തിയ പോലീസുകാര്‍ക്ക് പരുക്കേറ്റത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions