യു.കെ.വാര്‍ത്തകള്‍

അപ്പോയിന്റ്‌മെന്റുകള്‍ പകുതിയായി കുറച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് പച്ചക്കൊടി വീശി ജിപിമാര്‍

ദിവസേന എടുക്കുന്ന അപ്പോയിന്റ്‌മെന്റുകള്‍ നേര്‍പകുതിയായി കുറച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് പച്ചക്കൊടി വീശി ജിപിമാര്‍. ഇതോടെ രോഗികളെ കാത്തിരിക്കുന്നത് മാസങ്ങള്‍ നീളുന്ന ദുരിതം മായിരിക്കും.
ദിവസേന നല്‍കുന്ന ജിപി അപ്പോയിന്റ്‌മെന്റുകള്‍ പകുതിയാക്കി കുറയ്ക്കാനുള്ള നീക്കത്തിന് അനുകൂലമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ഫാമിലി ഡോക്ടര്‍മാര്‍ വോട്ട് ചെയ്തു. ഇതോടെ രോഗികള്‍ക്ക് മാസങ്ങള്‍ നീളുന്ന ദുരിതം നേരിടേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായി.

8500 ഫാമിലി ഡോക്ടര്‍മാരാണ് ബാലറ്റ് ചെയ്തത്. ഇതില്‍ 98.3 ശതമാനം പേരും നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഫണ്ടിംഗ് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഗണിച്ചാണ് ഈ പ്രതിഷേധ നീക്കം. എന്നാല്‍ യൂണിയന്റെ ഈ നീക്കം ജനങ്ങളെ സംബന്ധിച്ച് മാരകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ ഒത്തുതീര്‍പ്പാകാത്തതും തിരിച്ചടിയാണ്. ഇത് രണ്ടും ചേരുമ്പോള്‍ എന്‍എച്ച്എസ് സ്തംഭനാവസ്ഥയിലാകുമെന്നാണ് ആശങ്ക. പൊതുജനങ്ങളെ ശിക്ഷിക്കുന്നതാണ് ഈ അസാധാരണ നടപടിയെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നല്‍കി. സ്ഥിതി ദുരന്തമായി മാറുമെന്ന് വിദഗ്ധരും പറയുന്നു.

സര്‍ജറികള്‍ക്ക് അവരുടെ രീതി അനുസരിച്ച് തെരഞ്ഞെടുക്കാന്‍ 10 നടപടികളാണ് ബിഎംഎ മുന്നോട്ട് വെച്ചത്. ഇതില്‍ ദിവസേന കാണുന്ന രോഗികളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്തുകയോ, ഔദ്യോഗിക കരാറിന്റെ ഭാഗമല്ലാത്ത ജോലി ചെയ്യുന്നത് നിഷേധിക്കുകയോ ചെയ്യാനും കഴിയും. രോഗികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇവരുടെ ഡാറ്റ പങ്കുവെയ്ക്കാന്‍ നിഷേധിക്കുന്നതും നടപടികളില്‍ പെടും.


  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions