യു.കെ.വാര്‍ത്തകള്‍

യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിയുന്നു

യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ സ്വദേശി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുത്തനെ ഇടിഞ്ഞു. ഇതോടെ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കിയാല്‍ സീറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

സ്റ്റുഡന്റ് ലോണുകള്‍ കടക്കെണിയായി മാറുന്നതും, ഗ്രാജുവേഷന്‍ നേടിയ ശേഷം ജോലി ലഭിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കയുമാണ് അപേക്ഷകള്‍ കുറയാനുള്ള ഒരു കാരണമായി പറയുന്നത്. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ 100,000 വിദ്യാര്‍ത്ഥികള്‍ മാത്സ് എ-ലെവല്‍ കടന്നിരുന്നു. മാത്സ്, കമ്പ്യൂട്ടിംഗ്, സയന്‍സ് എന്നിവയാണ് ജനപ്രിയമായ യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍.

ജൂണ്‍ അവസാനം വരെ യൂണിവേഴ്‌സിറ്റി സീറ്റുകള്‍ക്കായി അപേക്ഷിച്ച 18 വയസ്സുകാരുടെ എണ്ണം 41.9 ശതമാനമാണ്. 2023-ല്‍ ഇത് 42.1 ശതമാനവും, 2022-ല്‍ 44.1 ശതമാനവുമായിരുന്നു. ആദ്യമായാണ് തുടര്‍ച്ചയായി വാര്‍ഷിക കണക്കുകളില്‍ താഴ്ച രേഖപ്പെടുത്തുന്നത്. സാധാരണമായി മെഡിസിനും, അഭിമാനകരമായ റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികളില്‍ പോലും ക്ലിയറിംഗിന് ശേഷം കൂടുതല്‍ സീറ്റുകള്‍ ബാക്കിയാകുമെന്ന് യൂണിവേഴ്‌സിറ്റീസ് & കോളേജസ് അഡ്മിഷന്‍സ് സര്‍വ്വീസ് ചീഫ് എക്‌സിക്യൂട്ടീവ് ജോ സാക്‌സ്റ്റണ്‍ വ്യക്തമാക്കി.

വര്‍ഷങ്ങളോളം സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ പിന്നോട്ട് പോകുകയാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ അപേക്ഷിച്ചാല്‍ സീറ്റ് ലഭിക്കുന്ന മികച്ച വര്‍ഷമായി ഇത് മാറും, സാക്സ്റ്റണ്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം, യുകെ ഡിഗ്രി കോഴ്‌സുകള്‍ക്കായി അപേക്ഷിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 1.4 ശതമാനം കുറഞ്ഞു. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ഇടിവ്. വിസാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇതിലേക്ക് നയിക്കുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions