യു.കെ.വാര്‍ത്തകള്‍

ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി ഇരട്ട-അക്ക ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ റെയില്‍ യൂണിയനുകള്‍

ലേബര്‍ സര്‍ക്കാര്‍ രൂപീകൃതമായ സാഹചര്യത്തില്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി ഇരട്ട അക്കത്തിലുള്ള ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ റെയില്‍ യൂണിയനുകള്‍. കഴിഞ്ഞ മാസം ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ ഡ്രൈവര്‍മാര്‍ക്കായി ചുരുങ്ങിയത് 10 ശതമാനം വര്‍ദ്ധന വേണമെന്നാണ് അസ്ലെഫ് യൂണിയന്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.

ടോറി ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 8 ശതമാനത്തേക്കാള്‍ കാല്‍ശതമാനം അധികമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഇത് നടപ്പായിരുന്നെങ്കില്‍ ശരാശരി ട്രെയിന്‍ ഡ്രൈവറുടെ ശമ്പളം 60,000 പൗണ്ടില്‍ നിന്നും 65,000 പൗണ്ടിലേക്ക് ഉയരുമായിരുന്നു.

ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന പരിഷ്‌കാരങ്ങള്‍ ലേബര്‍ ഗവണ്‍മെന്റ് തള്ളണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു. 10 ശതമാനം ശമ്പളവര്‍ദ്ധന തള്ളാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ് തയ്യാറായിട്ടില്ല. ചര്‍ച്ചകളില്‍ ഇവര്‍ നേരിട്ട് പങ്കെടുത്തിട്ടില്ല.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായാല്‍ ലേബറിനായി കാശുമുടക്കിയത് യൂണിയനുകളാണെന്ന ആരോപണം ശക്തിപ്പെടും. ടോറികള്‍ മുന്നോട്ട് വെച്ച 8 ശതമാനം ഓഫര്‍ അസ്ലെഫ് മേധാവി മിക്ക് വെലാന്‍ തള്ളിയിരുന്നു. ഇദ്ദേഹം ഹെയ്ഗിന്റെ അടുത്ത അനുയായിയും, ലേബറിന്റെ ശക്തമായ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

പണപ്പെരുപ്പം 2 ശതമാനമായി താഴ്ന്ന സാഹചര്യത്തില്‍ ലേബര്‍ ഭൂരിപക്ഷം പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്കും 5.5 ശതമാനം ശമ്പളവര്‍ദ്ധന അംഗീകരിച്ചിട്ടുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22 ശതമാനം വര്‍ദ്ധന ഓഫര്‍ ചെയ്‌തെങ്കിലും തീരുമാനമായിട്ടില്ല.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions