യു.കെ.വാര്‍ത്തകള്‍

യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപം: വിദ്യാര്‍ഥികള്‍ക്ക് ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു


ലണ്ടന്‍: യുകെയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐ യുകെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കായി അടിയന്തര ഹെല്‍പ് ലൈന്‍ തുടങ്ങി. പ്രക്ഷോഭത്തിന്റെ പശ്ചാലത്തില്‍ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കുവാന്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുകെ നിര്‍ദ്ദേശം വച്ചു.

യുകെയില്‍ 6 ദിവസം മുന്‍പു തുടങ്ങിയ പ്രക്ഷോഭത്തില്‍ നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തു കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന 2 ഹോട്ടലുകള്‍ ആക്രമിച്ചിരുന്നു.

പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍:
ബെല്‍ഫാസ്റ്റ്: +447442671580
ബര്‍മിങ്ഹാം: +447735424990
കാര്‍ഡിഫ്: +447799913080

ചെംസ്ഫോര്‍ഡ്: +447884874463
കവന്ററി: +447407614938
ഡണ്ടീ: +447423039348
എഡിന്‍ബര്‍ഗ്: +447466154281
ഹെര്‍ട്ഫോര്‍ഡ്‌ഷയര്‍: +447436653833
ലീഡ്സ്: +447769448275
ലെസ്റ്റര്‍: +447920637841
ലിവര്‍പൂള്‍: +447818582739
ലണ്ടന്‍-ഏരിയ: +447776612246
നോര്‍താംപ്ടണ്‍: +447442846576

ഓക്സ്ഫോര്‍ഡ്: +447920618708
പോര്‍ട്ട്സ്മൗത്ത്: +447824064813
ഷെഫീല്‍ഡ്: +447920637841
സോമെര്‍സെറ്റ്: +447450230138
സൗത്താംപ്ടണ്‍: +447717140064
ജനറല്‍: +44 74353 82799, +44 77694 48275

യുകെയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, നൈജീരിയ, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ കരുതലെടുക്കണം എന്ന നിര്‍ദ്ദേശം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ആറ് ദിവസമായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത 400 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെയും കലാപകാരികള്‍ അക്രമം നടത്തുന്നുണ്ട്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions