യു.കെ.വാര്‍ത്തകള്‍

'അള്ളാഹു അക്ബര്‍' മുഴക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി; വിവാദം

അള്ളാഹു അക്ബര്‍' മുഴക്കുന്ന പ്രതിഷേധക്കാരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക്. തീവ്രവലത് തെമ്മാടികളെ നേരിടുന്ന രീതിയില്‍ കര്‍ശനമായി ഇസ്ലാമിക യാഥാസ്ഥികരെ കൈകാര്യം ചെയ്യാന്‍ കീര്‍ സ്റ്റാര്‍മറിന് സാധിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് മുന്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ അഭിപ്രായം.

'മുന്‍പും പോലീസിനെ വളരെ ഗുരുതരമായി വിമര്‍ശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7ന് ശേഷം നടന്ന പല പ്രതിഷേധങ്ങള്‍ക്കും എതിരായ ചില പോലീസ് സേനകളുടെ സമീപനത്തിന് എതിരെയായിരുന്നു ഇത്. ലണ്ടനിലെ തെരുവില്‍ ഒരാള്‍ക്ക് അള്ളാഹു അക്ബര്‍ വിളിക്കാനും, ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്നതും വളരെ തെറ്റാണ്. ബിഗ് ബെന്നില്‍ വംശഹത്യാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാലും അറസ്റ്റ് ഉണ്ടാകുന്നില്ല', ജെന്റിക്ക് സ്‌കൈ ന്യൂസിനോട് പറഞ്ഞു.

ഈ നിലപാട് തെറ്റാണ്. ഇതിന് പോലീസിനെ വിമര്‍ശിക്കും, മുന്‍ മന്ത്രി വ്യക്തമാക്കി. എന്നാല്‍ റോബര്‍ട്ട് ജെന്റിക്കിനെ പോലുള്ള ആളുകള്‍ സമൂഹത്തില്‍ കാണുന്ന കുഴപ്പങ്ങള്‍ക്ക് എണ്ണ പകരുകയാണെന്ന് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ പറഞ്ഞു. സമൂഹങ്ങള്‍ ഒരുമിക്കുകയാണ് വേണ്ടത്. പൊതുജനങ്ങളില്‍ ഭൂരിപക്ഷവും അതാണ് ആഗ്രഹിക്കുന്നത്, അവര്‍ ചൂണ്ടിക്കാണിച്ചു.

വാക്കുകള്‍ വിവാദമായതോടെ ജെന്റിക്ക് പ്രസ്താവനയ്ക്ക് വ്യക്തത വരുത്തി. ബ്രിട്ടീഷ് മുസ്ലീങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അള്ളാഹു അക്ബര്‍ സമാധാനപരമായും, ആത്മീയമായും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് തീവ്രവാദികള്‍ ഉപയോഗിക്കുന്നത് സ്വന്തം നാണംകെട്ട ഉദ്ദേശങ്ങള്‍ക്കാണ്, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ അക്രമങ്ങളും അവസാനിക്കണമെന്നും ജെന്റിക്ക് ആവശ്യപ്പെട്ടു. ടോറി നേതൃത്വം പിടിക്കാന്‍ ശ്രമിക്കുന്ന ജെന്റിക്ക് വലതു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions