യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍

ബ്രിട്ടനില്‍ ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്ന പുതിയ 1.5 മില്ല്യണ്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ജോലിക്കാര്‍ മതിയെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. യുകെ മേസ്തരിമാരും, പ്ലംബര്‍മാരും, ഇലക്ട്രീഷ്യന്‍മാരുമാണ് ഗവണ്‍മെന്റിന്റെ അഞ്ച് വര്‍ഷത്തെ പദ്ധതിയുടെ കേന്ദ്രബിന്ദുവെന്നാണ് റേച്ചല്‍ റീവ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് കുടിയേറ്റ പണിക്കാരല്ല ലക്‌ഷ്യം.

ഗവണ്‍മെന്റ് ലക്ഷ്യമിട്ട തോതില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ 2028-ഓടെ 251,000 ജോലിക്കാര്‍ വേണ്ടിവരുമെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ട്രെയിനിംഗ് ബോര്‍ഡ് കണക്കാക്കിയിരുന്നു. ഓരോ വര്‍ഷവും 45,000 പേരെങ്കിലും അപ്രന്റീസ്ഷിപ്പ് ആരംഭിക്കണമെന്ന് മേഖലയിലെ വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 2023-ല്‍ ഏതാണ്ട് 24,000 പേരാണ് ഇതിന് തയ്യാറായത്. 30,000 പൗണ്ടോ, അതിലേറെയോ ലഭിക്കുമെങ്കില്‍ മാത്രമാണ് കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് ബ്രിട്ടനിലേക്ക് വിസയില്‍ വരാന്‍ കഴിയുക.

എന്നാല്‍ വിദേശികളെയല്ല, നാട്ടിലുള്ള ആളുകളെ പരിശീലിപ്പിച്ച് എടുക്കുകയാണ് വേണ്ടതെന്ന് റീവ്‌സ് വ്യക്തമാക്കി. 'ജോലി ചെയ്യാന്‍ കഴിയുന്ന എല്ലാവരും ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. നമ്മുടെ വെല്‍ഫെയര്‍ സിസ്റ്റം ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്കുള്ളതാണ്, അല്ലാതെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വേണ്ടിയുള്ളതല്ല- ചാന്‍സലര്‍ പറഞ്ഞു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions